KeralaNews

പന്ത്രണ്ട് വിളക്ക് : ഓച്ചിറയിൽ ഗതാഗത ക്രമീകരണം

ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് ഇന്ന് ഓച്ചിറയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കൊല്ലം, തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കണ്ണനല്ലുർ/ ടൈറ്റാനിയം ജംഗ്ഷൻ-കാരാളിമുക്ക്-ശാസ്താംകോട്ട- ഭരണിക്കാവ് -ചാരുംമൂട്- കായംകുളം/മാവേലിക്കര വഴിയും ആലപ്പുഴ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കായംകുളം- ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ് -ചവറ/കടപുഴ വഴിയും കരുനാഗപ്പള്ളിയിൽ നിന്നും കായംകുളത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ചങ്ങൻകുളങ്ങരയിൽ നിന്നും ഇടത്തോട്ട് (പടിഞ്ഞാറ്) തിരിഞ്ഞ് തോട്ടത്തിൽ മുക്ക്- ഇടയനമ്പലം- പ്രയാർ- പുതുപ്പള്ളി- വടക്കേആഞ്ഞിലിമൂട് വഴി കായംകുളം കെ.പി.എ.സി
ജംഗ്ഷനിലും കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളം- രണ്ടാം കുറ്റി -ചൂനാട്- കാമ്പിശ്ശേരി വഴി പുതിയകാവിലും എത്തിച്ചേരേണ്ടതാണ്. വലിയവാഹനങ്ങളുടെ ക്രമീകരണം ഉച്ചയ്ക്ക് 2 മണിക്കും ചെറിയ വാഹനങ്ങളുടെ ക്രമീകരണം 3 മണിക്കും ആരംഭിക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker