KeralaNews

ടിഎൻ പ്രതാപന് പി.എഫ്.ഐ ബന്ധം,ഫോട്ടോ സഹിതം പുറത്തുവിടും; ആരോപണത്തിലുറച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ടി.എൻ. പ്രാതപൻ എം.പിക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണത്തിലുറച്ച്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.എഫ്.ഐ. ബന്ധം തെളിയിക്കാനുള്ള ടി.എൻ. പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വേണ്ടി വന്നാൽ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടി.എൻ. പ്രതാപന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുൽ ഹമീദ് ആണെന്ന്‌ സുരേന്ദ്രൻ ആരോപിച്ചു. പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പി.എഫ്.ഐക്കാരെ സംരക്ഷിച്ചത് പ്രതാപനാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

‘ഡൽഹിയിൽ ഇരുന്നുകൊണ്ട് ടി.എൻ. പ്രതാപന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് അബ്ദുൾ ഹമീദ് ആണ്. ജാമിയ മില്ലിയ കേസിൽ അദ്ദേഹത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഡൽഹി കലാപത്തിൽ അദ്ദേഹത്തിന് പങ്കുണ്ട് എന്ന കാര്യം നേരത്തെ വ്യക്തമായിട്ടുണ്ട്.

കോൺഗ്രസ് പ്രവർത്തകനായിരുന്ന പുന്ന നൗഷാദിനെ ഒരു സംഘം പി.എഫ്.ഐ. പ്രവർത്തകർ കൊലപ്പെടുത്തി. അന്ന് തൃശ്ശൂരിലെ കോൺഗ്രസ് പാർട്ടി നേതാക്കന്മാർ, പുന്നാ നൗഷാദ് കൊലക്കേസിലെ പി.എഫ്.ഐ. നേതാക്കന്മാരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് പരസ്യമായി പറഞ്ഞ കാര്യമാണ്’- കെ സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button