വളര്‍ത്തുനായയുടെ ശരീരത്തില്‍ ഹൈഡ്രജന്‍ ബലൂണ്‍ കെട്ടി പറപ്പിച്ചു; യൂട്യൂബര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്വന്തം വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി പറപ്പിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത യൂട്യൂബര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി ഗൗരവ് ജോണ്‍ ആണ് അറസ്റ്റിലായത്.
യൂട്യൂബറായ ഗൗരവ് ഹൈഡ്രജന്‍ ബലൂണുകള്‍ നായയുടെ ശരീരത്തില്‍ കെട്ടിയ ശേഷം നായ കുറച്ച് സമയത്തേക്ക് വായുവിലൂടെ പറക്കുന്നതും വീഡിയോയിലുണ്ട്. നായ പറക്കുന്നത് കണ്ട് ഗൗരവ് ജോണും ഇയാളുടെ അമ്മയും സന്തോഷിക്കുന്നതും വീഡിയോയിലുണ്ട്.
ഗൗരവ് ജോണ്‍ ഇത് യൂട്യൂബില്‍ പങ്കുവച്ചത്തോടെ മൃഗസ്നേഹി സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടമ മാള്‍വിയ നഗര്‍ പോലീസ് സ്റ്റേഷനില്‍ ഗൗരവ് ജോണിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അതേസമയം, സംഭവത്തില്‍ മാപ്പ് ചോദിച്ച് ഗൗരവ് മറ്റൊരു വീഡിയോയും പുറത്തിറക്കിയിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പ്രസ്തുത വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു യുവാവ് വിശദീകരണം നല്‍കുന്നുണ്ട്.