തൃശൂർ: കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു.കൊടകര വഴിയമ്പലം കാരക്കട വീട്ടിൽ മോഹനൻ്റെ മകൻ ശരത് ആണ് മരിച്ചത്. ചികിത്സയ്ക്കായി പിതാവിനും സഹോദരിമാർക്കും ഒപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്.
ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ മദ്യപാനം നിർത്തിയ യുവാവ് കുറച്ച് ദിവസങ്ങളായി ഏറെ അസ്വസ്ഥനായിരുന്നെന്ന് പൊലീസും വീട്ടുകാരും അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News