കൊല്ലം: പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് ചെടി നട്ട് യുവാക്കളുടെ ‘പ്രകൃതിസ്നേഹം.’ കൊല്ലം കണ്ടംച്ചിറയിലാണ് യുവാക്കൾ പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് ചെടി നട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികളായ യുവാക്കളെ കണ്ടെത്താൻ പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം യുവാക്കൾ ചെടി നടുന്നതും ഇതിന്റെ ഫോട്ടോയെടുക്കുന്നതും അയൽക്കാരൻ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇയാളാണ് കഞ്ചാവ് ചെടിയാണെന്ന സംശയത്തെ തുടർന്ന് എക്സൈസിൽ വിവരമറിയിച്ചത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെ യുവാക്കൾ നട്ടത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു.
ഏകദേശം 60 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് പറമ്പിൽനിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News