KeralaNews

കാർ നന്നാക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി യുവാവ് മരിച്ചു

കോട്ടയം:കറുകച്ചാൽ സ്വദേശിയായ ബംഗ്ലാകുന്നിൽ വീട്ടിൽ രാഹുൽ ആർ (35) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് .

കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് തകരാറ് പരിശോധിക്കാൻ വണ്ടിയുടെ അടിയിൽ കയറിയപ്പോൾ കാറിനടിയിൽ കുരുങ്ങിയതാണെന്ന് കരുതുന്നു.
കോട്ടയം – പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുൽ.

കറുകച്ചാൽ ചമ്പക്കര ഭാഗത്ത് തുമ്പച്ചേരിൽ ബാങ്കുപടി ഭാഗത്താണ് മൃതദേഹം കണ്ടത്.
രാവിലെ പത്രവിതരണത്തിനായി പോയ യുവാവ് റോഡിന്റെ നടുക്ക് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കാറിനടിയിൽ മൃതദേഹം കണ്ടത് . തുടർന്ന് ഇയാൾ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker