ജാര്‍ഖണ്ഡ്: മാതാവിന് തുല്യമായി കരുതേണ്ട ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പഞ്ചയാത്ത് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ജാര്‍ഖണ്ഡ് രാംഘട്ടിലെ റോള ബാഗിച്ച എന്ന ഗ്രാമത്തിലായിരുന്നു സംഭവം. 26കാരനായ ലവ്കുമാറാണ് മരിച്ചത്. ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി ലവ്കുമാറിന് ബന്ധമുണ്ടായിരുന്നു. ഇതിനുള്ള ശിക്ഷയായായിരുന്നു ഖാപ് പഞ്ചായത്തിന്റെ വിധി.
ഖാപ് പഞ്ചായത്താണ് മകന്റെ മരണത്തിന് കാരണമെന്നാരോപിച്ച് പിതാവ് രംഗത്തെത്തിയിട്ടുണ്ട്.സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്‍കിയതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News