
എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് ജീവനെടുത്ത് വാഹനാപകടം. മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രാമപുരം കവലയിൽ വെച്ച് ദാരുണ അപകടം നടന്നത്. വയനാട് മേപ്പാടി സ്വദേശി വിഷ്ണു മോഹൻദാസ് (21) ആണ് മരിച്ചത്. മിനി ഗുഡ്സുമായി ബൈക്ക് തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നതായും നാട്ടുകാർ പറയുന്നു. അപകടം നടന്ന ഉടനെ തന്നെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News