KeralaNews

കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിലടിച്ചു

കോട്ടയം:കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിലടിച്ചു. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പരിപാടിക്കിടെ ഡിസിസി പ്രസിഡന്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു പ്രവർത്തകരുടെ തമ്മിലടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button