ചാത്തന്നൂര്‍: മാതാപിതാക്കള്‍ വാര്‍ദ്ധക്യത്തിലേയ്ക്ക് കടന്നാല്‍ ഭാരമായി തോന്നുന്ന മക്കള്‍ നമുക്കിടയിലുണ്ട്. ദേവാലയങ്ങളില്‍ കൊണ്ടുപോയി തള്ളിയും വൃദ്ധസദനത്തിലേയ്ക്ക് ആക്കുന്നവരും കുറവല്ല. എന്നാല്‍ അമ്മയുടെ വിയോഗം താങ്ങാനാകാതെ മകന്‍ ജീവനൊടുക്കിയ വാര്‍ത്തയാണ് ഇന്ന് ചാത്തന്നൂര്‍ നിവാസികളെ ഞെട്ടിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ താല്‍ക്കാലിക ജീവനക്കാരന്‍; കടയിലെത്തിയ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും 4 ടിക്കറ്റെടുത്തു, ഷിബുവിനെ തേടിയെത്തിയത് 75 ലക്ഷം രൂപയുടെ ഭാഗ്യം! ബാക്കി മൂന്ന് ടിക്കറ്റിനും 8000 രൂപ
അമ്മ മരിച്ച ദുഃഖത്തില്‍ ചാത്തന്നൂര്‍ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടില്‍ രാജശേഖരന്‍ ഉണ്ണിത്താന്റെ മകനായ 27കാരന്‍ ശ്രീരാഗ് പാലത്തില്‍ നിന്ന് ആറ്റില്‍ചാടിയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റില്‍ ചാടുകയായിരുന്നു. ശ്രീരാഗിന്റെ മാതാവ് സുധര്‍മണി (52) കഴിഞ്ഞ 12നാണ് മരണമടഞ്ഞത്.
ആന്ധ്രപ്രദേശില്‍ കശുവണ്ടി മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്ന ശ്രീരാഗ്. അമ്മയുടെ മരണ വിവരം അറിഞ്ഞാണു നാട്ടിലേയ്ക്ക് എത്തിത്. വെള്ളിയാഴ്ച സുധര്‍മണിയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. ഇന്ന് സഞ്ചയന ദിവസം കൂടിയാണ്. അമ്മ സുധര്‍മണിയുടെ സഞ്ചയദിവസത്തില്‍ മകന്റെ ചേതനയറ്റ ശരീരം എത്തിയത് ബന്ധുക്കളെയും നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
മാതാവിന്റെ മരണത്തെ തുടര്‍ന്നു ശ്രീരാഗ് ഏറെ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്ന് കുമ്മല്ലൂര്‍ പാലത്തില്‍ എത്തി ആറ്റിലേക്കു ചാടുകയായിരുന്നു. കുറച്ച് അകലെ കക്ക വാരുന്ന ആള്‍ ശബ്ദം കേട്ട് നോക്കുമ്പോള്‍ യുവാവു വെള്ളത്തിനു മുകളിലേക്ക് പൊങ്ങിയ ശേഷം വീണ്ടും താഴുന്നത് കണ്ടു. ഉടനെ, അഗ്നിരക്ഷാസേനയും ബന്ധുക്കളും എത്തി തെരച്ചില്‍ നടത്തി. പരവൂര്‍ അഗ്നിരക്ഷാസേനയുടെ സ്‌കൂബ സംഘം എത്തിയപ്പോഴേക്കും ആറ്റില്‍ നിന്നു ശ്രീരാഗിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി രാഖി.