CrimeNews

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍:സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ നൗഫലിനെയാണ് (25) പോക്സോ വകുപ്പ് പ്രകാരം എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്നും ഫോണില്‍ വിളിച്ചിറക്കിയ പെണ്‍കുട്ടിയെ ഇയാള്‍ വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതേസമയം,തനിക്ക് കുട്ടിയെ മുന്‍ പരിചയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താന്‍ സംരക്ഷിക്കുകയായിരുന്നെന്നും പറഞ്ഞ് ഇയാള്‍ പോലീസിന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി പോലീസിനോട് സത്യം തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി വീട്ടുകാര്‍ നല്‍കിയിരുന്ന ഫോണില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന പെണ്‍കുട്ടി ഇതുവഴിയാണ് പ്രതിയെ പരിചയപ്പെട്ടത്. ആറ് മാസമായി യുവാവുമായി പ്രണയിത്തിലാണെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ കബളിപ്പിച്ച് വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നെന്നും കുട്ടി പോലീസിന് മൊഴി നല്‍കി. കോഴിക്കട നടത്തുന്ന നൗഫല്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കോര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button