മൂന്നാര്‍: സുഹൃത്തായിരുന്ന യുവതിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. നല്ലതണ്ണി സ്വദേശി സന്തോഷിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്.
മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയും സന്തോഷും മുന്പ് അടുപ്പത്തിലായിരുന്നു. ഈ സമയത്ത് വീഡിയോ കോൾ വിളിക്കുന്പോൾ ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്തുവച്ചിരുന്നു. കുറച്ചുമാസങ്ങൾക്ക് മുന്പ് ഇവര്‍ തമ്മിൽ തെറ്റി. പ്രണയബന്ധം അവസാനിപ്പിച്ചു.
തമിഴ്നാട്ടിലേക്ക് പഠിക്കാൻ പോയ യുവതി അവിടെ മറ്റൊരു യുവാവുമായി അടുത്തെന്നറിഞ്ഞതോടെ സന്തോഷ് പ്രതികാരം ചെയ്യുകയായിരുന്നു. നഗ്നചിത്രങ്ങൾ ആ യുവാവിനും യുവതിയുടെ ചില ബന്ധുക്കൾക്കും അയച്ചു കൊടുത്തു.
ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഇയാൾ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. സൈബര്‍ സംഘത്തിന്റെ സഹായത്തോടെ പൊലീസ് എല്ലാം വീണ്ടെടുത്തു. സൈബര്‍ കുറ്റകൃത്രങ്ങൾ ഉൾപ്പടെയുള്ള വകുപ്പുകളാണ് സന്തോഷിനെതിരെ ചുമത്തിയിട്ടുള്ളത്. പിന്നീട് ദേവികുളം കോടതി ഇയാളെ റിമാൻഡ് ചെയ്തു.
മാനന്തവാടി : പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം (Nude Photo) സമൂഹ മാധ്യമങ്ങളിൽ (Social media) പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ (Arrest). മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പുല്‍പള്ളി പൊലീസ് പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുമായി സനൂപ് പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
കണ്ണൂർ: കണ്ണൂരിൽ 16 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസുകാരനെതിരെ കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയായ കുട്ടിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചു.
തുടർന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ കിട്ടിയത്. കുട്ടിയുടെ ബന്ധു കൂടിയായ പതിനാലുകാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.