KeralaNews

ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി,പരാതിയുമായി പിതാവ്

കാസര്‍കോട്:ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ്. കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലാണ് മുഹമ്മദ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭര്‍ത്താവിനെയും കാണാതായതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂത്തമകള്‍ സൌദയുടെ വിവാഹം ഒമ്ബത് മാസം മുമ്ബാണ് കഴിഞ്ഞത്. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവര്‍ ഇരുവരും ഇടയ്ക്ക് വീട് സന്ദര്‍ശിക്കുമായിരുന്നു. ഈ സമയം ഇളയമകള്‍ റൈഹാനയുമായി മുസ്തഫ ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹശേഷം സൌദയും മുസ്തഫയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു.

ഇതിന്‍റെ പേരില്‍ ഭര്‍ത്താവുമായി പിണങ്ങിയ മൂത്തമകള്‍ അടുത്തിടെയായി തന്‍റെ വീട്ടിലേക്ക് വന്നതായും മുഹമ്മദ് പരാതിയില്‍ പറയുന്നു.
അതിനിടെ, ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മുസ്തഫയും മാതാവും ഒരു കാറില്‍ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറില്‍ കയറുകയായിരുന്നു. ഇവര്‍ അതിവേഗം അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇവരെ കണ്ടെത്താന്‍ ബന്ധുക്കള്‍ മുഖേന അന്വേഷണം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു.

കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പാനൂര്‍ തൂവ്വക്കുന്നിലെ മൂര്‍ക്കോത്ത് ഹൗസില്‍ എം.രാജീവന്‍ (42), കരുവള്ളിച്ചാലില്‍ ഹൗസില്‍ കെ.വി.സുബീഷ് (29) എന്നിവരാണ് പിടിയിലായത്.

കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബര്‍ ആറാം തീയതി യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസ് അന്വേഷിക്കുകയും യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കോടതിയിലാണ് യുവതി പീഡനത്തിന് ഇരയായ കാര്യം തുറന്നു പറഞ്ഞത്. ഭര്‍തൃമതിയായ യുവതിക്ക് രാജീവനെ ഫോണ്‍ വഴി പരിചയമുണ്ടായിരുന്നു. രണ്ടാം പ്രതിയായ സുധീഷിന്‍റെ വീട്ടില്‍ വച്ച്‌ ഇരുവരും പീഡിപ്പിച്ചുവെന്നാണ് യുവതി വ്യക്തമാക്കിയത്. കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

കൂത്തുപറമ്പ് എ. സി. പി. സജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കേസില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എ.എസ്.ഐ.മാരായ മിനീഷ് കുമാര്‍, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.സുധി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്ബ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button