റായ്പുര്‍: ഛത്തീസ്ഖണ്ഡില്‍ ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന് ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ക്രൂരമര്‍ദനം. സുര്‍ജാപുരിലാണ് സംഭവം.
കളക്ടര്‍ രണ്‍ബീര്‍ ശര്‍മയാണ് യുവാവിനെ മര്‍ദിച്ചത്. കളക്ടര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശാനുസരണം പോലീസുകാരും യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. യുവാവിനോട് തനിക്ക് വ്യക്തിപരമായി ഒരു വൈരാഗ്യമില്ലെന്നും സംഭവത്തില്‍ താന്‍ മാപ്പ് പറയുന്നുവെന്നും കളക്ടര്‍ പിന്നീട് പ്രതികരിച്ചു.