കോട്ടയം:ട്രെയിനിൽ നിന്നു വീണ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മീഞ്ചന്ത മേൽപാലത്തിനു അടുത്താണ് അപകടം നടന്നത്.ഏറ്റുമാനൂർ പാറോലിക്കൽ പഴയ എം സി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണു മരിച്ചത്.
പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. മംഗളൂരുവിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകുകയായിരുന്നു.സംസ്‌കാരം ഇന്നു വൈകിട്ട് 3നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.
പിതാവ് ജോബി മാത്യു മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കൽ ഓഫിസറും തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോമെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവിയുമാണ്. മാർ സ്ലീവാ മെഡിസിറ്റിയിലെ ഉദ്യോഗസ്ഥയാണ് അമ്മ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News