അഞ്ചല്‍: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 16കാരിയായ ദളിത് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ 19 കാരന്‍ അറസ്റ്റില്‍. പുനലൂര്‍ കലയനാട് ചരുവിള പുത്തന്‍വീട്ടില്‍ ആസാദാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പോലീസ് അറിയിച്ചതനുസരിച്ച് ഇരുവരും കഴിഞ്ഞ ദിവസം അഞ്ചല്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയുണ്ടായി.
പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായി. തുടര്‍ന്ന്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News