CrimeEntertainmentNews

യുവനടി ദീപ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ നടുക്കി യുവ നടിയുടെ ആത്മഹത്യ. തമിഴിലെ അറിയപ്പെടുന്ന യുവനടി ദീപ ഫ്‌ളാറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് യുവതിയെ ചെന്നൈയിലെ അപ്പാർട്ടുമെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ യുവനടിയുടെ ആത്മഹത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് തമിഴ് സിനിമാലോകം കേട്ടത്. നടിയുടെ മരണത്തിൽ അന്യഭാഷാ സിനിമകളിൽ നിന്നുള്ളവരും അനുശോചനം രേഖപ്പെടുത്തി.

29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ വിരുഗമ്പാക്കത്തുള്ള സ്വകാര്യ ഫ്ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. വിരുഗമ്പാക്കത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ ദീപ തനിച്ചാണ് താമസിക്കുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ മുറിയിൽ ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാർ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങൾ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്. .

നടി ദീപ വർഷങ്ങളായി വീട്ടിൽ നിന്ന് മാറി ഒറ്റയ്ക്കാണ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്. അടുത്തകാലത്തായി ഇവർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന. പ്രണയ പരാജയത്തെ തുടർന്നാകാം ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നു. ദീപയുടെ അച്ഛനും അമ്മയും വിവാഹത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ദീപ ആത്മഹത്യകുറിപ്പ് എഴുതിയിരുന്നതായി പറയപ്പെടുന്നു, അത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം ആന്ധ്രയിലുള്ള ബന്ധുക്കൾ ചെന്നൈയിലെത്തിയ ശേഷം ദീപയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ദീപയുടെ സെൽഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ദീപയുടെ മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശസ്ത തമിഴ് നടൻ വിശാൽ നായകനാകുന്ന തുപ്പരിവാളനിൽ വേലക്കാരിയുടെ വേഷത്തിലാണ് ദീപ അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിലും മികച്ച പ്രകടനത്തിലൂടെ അവർ ശ്രദ്ധ നേടി. നാസർ നായകനായ വൈദ എന്ന ചിത്രത്തിലും അവർ പ്രധാന വേഷം ചെയ്തു. നിരവധി ടിവി ഷോകളിലും ദീപ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker