CrimeHealthInternationalRECENT POSTS
ബാല്‍ക്കണിയില്‍ യോഗാ,ആറാം നിലയില്‍ നിന്ന് താഴേക്ക് വീണ യുവതി ഗുരുതരാവസ്ഥയില്‍
സാന്‍ പെഡ്രോ: ആറാം നിലയിലെ ബാല്‍ക്കണിയില്‍ യോഗാഭ്യാസം നടത്തിയ 23കാരി 80 അടി താഴ്ചയിലേക്ക് വീണ് ഗുരുതരാവസ്ഥയില്‍. മെക്സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്സ. വടക്കുകിഴക്കന്‍ മെക്സിക്കനിലെ ന്യൂവയിലാണ് സംഭവം. അലെക്‌സ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താഴേക്ക് വീഴുന്നതിന് തൊട്ടുമുന്‍പ് സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും കഴുത്തിനു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 11 മണിക്കൂര്‍ നീണ്ട റീ കണ്‍സ്ട്രക്ടീവ് സര്‍ജറിക്ക് വിധേയയാക്കി. അലക്സയ്ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് നടക്കാന്‍ സാധിക്കില്ല എന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News