Home-bannerKeralaNews
യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് ‘ചാഞ്ചല്യം’ ഉണ്ടാകുമെന്ന് യേശുദാസ്
ശബരിമലയില്‍ യുവതി പ്രവേശനം അരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് ‘ചാഞ്ചല്യം’ ഉണ്ടാകുമെന്നും ഗായകന്‍ യേശുദാസ്. ശബരിമലയിലേക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നത് കൊണ്ടല്ല. യുവതികള്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെല്ലോ? തന്റെ അച്ഛന്‍ രഹസ്യമായി 41 ദിവസം വൃതമെടുത്ത് ശബരിമലയില്‍ പോയരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് അച്ഛന്‍ 1947ല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നുത്. ആ പുസ്തകത്തിലൂടെയാണ് തങ്ങളും ഇക്കാര്യം അറിഞ്ഞതെന്നും യേശുദാസ് പറഞ്ഞു. സിനിമയില്‍ അയ്യപ്പഭക്തിഗാനം പാടിയ ആദ്യ വ്യക്തി തന്റെ പിതാവായിരുന്നെന്നും യേശുദേസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News