ന്യൂഡൽഹി: ഇന്ത്യക്ക് അകത്തും പുറത്തും തരംഗം സൃഷ്ടിക്കുകയാണ് യശസ്വി ജയ്‌സ്വാൾ. റെക്കോർഡുകൾ തകർക്കുന്നതിൽ തടയാൻ ആർക്കുമാകുമെന്ന് തോന്നുന്നില്ല . ടെസ്റ്റ് ഫോർമാറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്ററായി മാറിയിരിക്കുകയാണ് ഈ ഇടംകൈയൻ ബാറ്റ്സ്മാൻ.
രണ്ടാം ഇന്നിംഗ്‌സിലെ രണ്ട് പടുകൂറ്റൻ സിക്സറുകളാണ് ജയ്‌സ്വാൾ ഓസ്‌ട്രേലിയക്കെതിരെ അടിച്ചത്. ഒന്ന് സാക്ഷാൽ മിച്ചൽ സ്റ്റാർക്കിനെതിരെയും മറ്റൊന്ന് ലെജൻഡറി സ്പിന്നർ നഥാൻ ലിയോണിനെതിരെയും. ഇതിൽ ലിയോണിനെതിരെ ജയ്‌സ്വാൾ കയറിയടിച്ച സിക്സർ 100 മീറ്ററാണ് പറന്നത്.
ഇതോടെ ഈ വർഷം നടന്ന 12 ടെസ്റ്റുകളിൽ നിന്ന് ജയ്‌സ്വാൾ തൻ്റെ സിക്‌സുകളുടെ എണ്ണം 34 ആയി ഉയർത്തി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചുവെന്ന ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിൻ്റെ 33 സിക്‌സുകളുടെ റെക്കോർഡ് പഴങ്കഥയാവുകയും ചെയ്തു.