ബാലയുടെ കൈയ്യില്‍ എപ്പോഴും തോക്ക് ഉണ്ടാകും; ബിഗ് ബോസ് താരമായ ഒരു സ്ത്രീയും യൂട്യൂബ് ആങ്കര്‍മാരും തോക്ക് കൈയ്യില്‍ എടുത്ത് നോക്കിയിട്ടുണ്ട്; എലിസബത്ത് പറഞ്ഞതെല്ലാം സത്യം; നടനെതിരെ എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടന്‍ ബാലയ്ക്കെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എഴുത്തുകാരനായ ലിജേഷ്. മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ നടത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ലിജേഷിന്റെ വാക്കുകള്‍. ബാലയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ വേണ്ടിയാണ് നടനുമായി അടുക്കുന്നതെന്നും എന്നാല്‍ ബാല തനി തട്ടിപ്പുവീരനാണ് എന്നുമാണ് ലിജേഷ് പറയുന്നത്. എലിസബത്ത് ഒരു വട്ട് കേസാണ് എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
ബാലയുടെ കൈയ്യില്‍ രണ്ട് തോക്കുകളുണ്ട്. ബിഗ് ബോസ് താരമായ ഒരു സ്ത്രീയും യൂട്യൂബ് ആങ്കര്‍മാരും തോക്ക് കൈയ്യിലെടുത്ത് നോക്കിയിട്ടുണ്ട്. ഗസ്റ്റ ഹൗസില്‍ സ്ത്രീകളുണ്ടാവാറുണ്ട്. ചാരിറ്റിക്കായി വരുന്ന പണം എടുത്ത് ബാല മദ്യപിക്കും. കരള്‍ദാതാവിന് പണം കൊടുത്തിട്ടുണ്ട്. ബാലയുടെ സഹോദരന്‍ സംവിധായകന്‍ സിരുത്തൈ ശിവയാണ് പണം നല്‍കിയത് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ലിജേഷ് ഉന്നയിച്ചിരിക്കുന്നത്.
നമസ്‌കാരം എന്റെ പേര് ലിജേഷ്, ഞാനൊരു എഴുത്തുകാരന്‍ ആണ്. ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന എലിസബത്ത്-ബാല വിഷയത്തെപ്പറ്റി നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത കുറെ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്. എന്തുകൊണ്ട് ഇങ്ങനെ വ്യക്തമായി പറയുന്നു എന്ന് ചോദിച്ചാല്‍, 2022 ജൂണ്‍ തുടങ്ങി ഏകദേശം ഒരു 2023 ബാലയുടെ സര്‍ജറി കഴിഞ്ഞ് അദ്ദേഹം റൂമിലേക്ക് ഡിസ്ചാര്‍ജ് ആകുന്ന വരെയുള്ള മുഴുവന്‍ കാര്യങ്ങള്‍ എനിക്കറിയാം.
ഒരു വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം ഞാനുണ്ടായിരുന്നു. ജൂണ്‍ തുടങ്ങി ബാലയെ പരിചയമുണ്ട്. പലതവണ കഥ പറയാനായി അമൃതയുടെ അടുത്തുള്ള ഇദ്ദേഹത്തിന്റെ ഫ്ളാറ്റിലാണ് ആദ്യം പൊയ്ക്കൊണ്ടിരുന്നത്. പിന്നെ ഞാന്‍ പോയത് മെട്രോ പില്ലര്‍ നമ്പര്‍ 511ന് നേരെ മുമ്പിലായി ധനലക്ഷ്മിയുടെ അടുത്തുള്ള ബാലയുടെ പുതിയ ഫ്‌ളാറ്റില്‍ ആണ്, പാലാരിവട്ടത്തെ ഫ്ളാറ്റ്. അവിടെ പലവട്ടം കഥ പറയാന്‍ പോയിട്ടുണ്ട്. 2022 സെപ്റ്റംബര്‍ 19-ാം തിയതി നടത്തിയ ബാലയുടെ ബര്‍ത്ത് ഡേ വീഡിയോസില്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ പറ്റും.
ഇപ്പോള്‍ ഈ വീഡിയോ ചെയ്യുമ്പോള്‍ ഇതില്‍ എത്രമാത്രം ഭീഷണി വരുമെന്നും എനിക്കറിയാം. എനിക്കറിയാവുന്ന ബാലയെ കുറിച്ച് മറ്റാര്‍ക്കും അറിയാത്ത കുറെയേറെ സത്യങ്ങള്‍ ഉണ്ട്, ചിലപ്പോള്‍ അത് എലിസബത്തിന് അറിയാവുന്നതായിരിക്കാം, അത്തരം കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് ഷെയര്‍ ചെയ്യുമ്പോള്‍ എന്റെ ജീവന് ഭീഷണി ഉണ്ടാവുമോ, എന്നെ ഇയാള്‍ വണ്ടി ഇടിച്ചു കൊല്ലുമോ, ഡ്രഗ് കേസില്‍ പെടുത്തുവോ അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കുമോ ഇതൊന്നും അറിയില്ല.
എന്റെ മുമ്പില്‍ വച്ച് തന്നെ പലവട്ടം ഇദ്ദേഹം ഇദ്ദേഹത്തിന് ഉപദ്രവകാരികള്‍ ആയിട്ടുള്ള പലരെയും വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ബാല നല്ല രീതിയില്‍ കുടിക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ തന്നെ മദ്യം വാങ്ങി കൊണ്ട് കൊടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് തന്നിട്ട് അതു കൊണ്ടുപോയി ഡെയിലി ഒരു 30 ബിയര്‍ വച്ച് ദിവസവും വാങ്ങി കൊടുത്തു കൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍, ഒപ്പം ഞാനും കുടിച്ചിട്ടുണ്ട്. ബാല അഞ്ചെണ്ണം കുടിക്കുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഒരെണ്ണം കുടിക്കും. ഇദ്ദേഹത്തിനെ പറ്റി എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ഓരോരോ വീഡിയോ വച്ച് ചെയ്യുന്നതായിരിക്കും.
പാലാരിവട്ടം ഫ്ളാറ്റില്‍ ഇദ്ദേഹത്തിന്റെ ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ പോയിരുന്നു. അതിന് ശേഷം ഇദ്ദേഹവുമായി അല്‍പം കൂടി മാനസികമായി അടുത്തു. സിനിമകളിലൂടെ അദ്ദേഹത്തെ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. പരിചയപ്പെടുന്ന സമയത്ത് ബാല സര്‍ എന്നാണ് വിളിച്ചിരുന്നത്, പിന്നെ കയ്യിലിരിപ്പ് കണ്ടു കുറെ കഴിഞ്ഞപ്പോള്‍ അത് ബാല ചേട്ടന്‍ ആയി. ഒരു സിനിമ ചെയ്യാന്‍, ഒരുപാട് സംവിധായകരുടെയും നടന്മാരുടെയും അടുത്ത പോയി, ഒന്നും നടന്നില്ല. അങ്ങനെയാണ് ഒടുവില്‍ ബാലയിലേക്ക് എത്തുന്നത്. ‘ഷഫീഖിന്റെ സന്തോഷം’ എന്ന സിനിമയുടെ ക്യാമറമാന്‍ വഴിയാണ് ബാലയെ പരിചയപ്പെടുന്നത്. പിറന്നാള്‍ സമയത്ത് അവിടെ എലിസബത്ത് ഇല്ല. മാധ്യമങ്ങള്‍ എല്ലാം എലിസബത്ത് എവിടെ എന്നു ചോദിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ അവിടെ എത്തിയത്.
ബാലയുടെ ഡ്രൈവര്‍ ആയിരുന്ന ജെയ്‌സണ്‍ പോയി എലിസബത്തിനെ വിളിച്ചുകൊണ്ട് വരികയായിരുന്നു. എലിസബത്ത് ഒരു വട്ട് കേസാണ് എന്നാണ് എന്നോട് ഇദ്ദേഹം പറഞ്ഞിരുന്നത്. ആഘോഷം കഴിഞ്ഞ് യൂട്യൂബ് ടീമുകള്‍ എല്ലാവരും പോയി ഭക്ഷണം ഒക്കെ കഴിഞ്ഞപ്പോള്‍ ഇദ്ദേഹം എന്റെ അടുത്ത് വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞിട്ടുണ്ട്, എനിക്കൊരു കുട്ടി ഉണ്ടാവില്ല, എലിസബത്തിന് കുട്ടികള്‍ ഉണ്ടാവില്ല, അവളൊരു വട്ട്, ലൂസ് ആണ് എന്നൊക്കെ. ഭാര്യയെ പൊന്ന് പോലെ നോക്കുന്ന ഒരു നായകന്‍ ആയിരിക്കണം നമ്മുടെ കഥയില്‍ ഉണ്ടാകേണ്ടതെന്നൊക്കെ ബാല പറയുമായിരുന്നു. അത് വച്ച് ഞാന്‍ എഴുതിയ സിനിമയാണ് ‘ആമുഖ അരവിന്ദാക്ഷ’ എന്ന സ്‌ക്രിപ്റ്റ്. ജനുവരി തുടക്കത്തില്‍ ഞാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി, വീണ്ടും ബാലയെ കാണാന്‍ പോയി അപ്പോള്‍ സീരിയലില്‍ വളരെ പ്രശസ്തനായ ഒരു നടന്‍ അവിടെ ഉണ്ടായിരുന്നു. അയാളെ നിങ്ങള്‍ ബാലയുടെ വീഡിയോയില്‍ ഒക്കെ കണ്ടിട്ടുണ്ട്.
ബാലയുടെ കയ്യില്‍ രണ്ട് തോക്കുണ്ട്. ഒന്ന് എയര്‍ ഗണ്‍, മറ്റേത് ഒറിജിനല്‍ തോക്ക്. കയ്യില്‍ കൊണ്ട് നടക്കുന്ന ഒരു ബാഗില്‍ എപ്പോഴും തോക്ക് ഉണ്ടാകും. ഇയാള്‍ കൂടെ ഇരിക്കുന്ന ആളുകളെ വച്ചാണ് ഇതിന്റെ വീഡിയോ ചെയ്യുന്നത്, അങ്ങനെ ആണ് എലിസബത്തിനെ വച്ച് ഓരോ വീഡിയോ ചെയ്യുന്നതും. ഈ വീഡിയോയില്‍ ഇരിക്കുന്ന ആളുകള്‍ക്ക് അത് മനസിലാകില്ല, നാളെ അവര്‍ പ്രതികള്‍ ആകും. എലിസബത്തിനെ കൊണ്ടാണ് ഇയാള്‍ പ്രതിഫലം ഒക്കെ ചോദിപ്പിക്കുന്നത്. ബാലയുടെ ഫ്ളാറ്റില്‍ വന്ന അന്ന് മുതല്‍ ഞാനും അവിടെയാണ് താമസം. ഇയാള്‍ ഒരു ചാനല്‍ പരിപാടിക്ക് പോയപ്പോള്‍ എന്നെ ആണ് ഫ്ളാറ്റ് ഏല്‍പ്പിച്ചത്. ലിജേഷ് ഇവിടെ ഇരുന്നാല്‍ മതി, ഫുഡിന് ഇവിടെയെല്ലാം വേലക്കാര്‍ ഉണ്ട് എന്നൊക്കെ പറയും. എലിസബത്ത് പറയുന്ന ഗസ്റ്റ് ഹൗസിലേക്ക് അന്ന് ഇയാള്‍ പോയപ്പോള്‍ ഇയാളുടെ കയ്യില്‍ തോക്കുണ്ട്.
ഗസ്റ്റ്ഹൗസില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ബിഗ് ബോസ് പരിപാടിയില്‍ വന്നിട്ടുള്ള ഷോര്‍ട് ഫിലിമിലൂടെ ഒക്കെ പ്രശസ്തയായ ഒരു സ്ത്രീയും, മറ്റ് കുറച്ചു സ്ത്രീകളും ഉണ്ടായിരുന്നു. അവരെല്ലാം ഈ തോക്ക് കണ്ടിട്ടുണ്ട്. കുറെ സിനിമാതാരങ്ങള്‍ ബാലയുടെ ഈ തോക്ക് കണ്ടിട്ടുണ്ട്. ഒരു പ്രമുഖ ചാനല്‍ ഇന്റര്‍വ്യൂ എടുക്കുന്ന ആങ്കര്‍, ആ ആങ്കര്‍ പ്രശസ്തനാണ് കാരണം ഒരു നടനുമായി വലിയൊരു പ്രശ്നം ഇയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ ആങ്കര്‍ ബാലയുടെ തോക്ക് വച്ച് ബിയര്‍ ബോട്ടിലിലേക്ക് ഷൂട്ട് ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന കുറച്ച് ആങ്കേഴ്സും അവരുടെ ക്രൂവും എല്ലാം ഈ തോക്ക് പിടിച്ചു നോക്കിയിട്ടുണ്ട്. എയര്‍ ഗണ്‍ കൊണ്ടാണ് അയാള്‍ ഷൂട്ട് ചെയ്തത്, മറ്റേ തോക്ക് ചോദിച്ചപ്പോള്‍ ബാല കൊടുത്തില്ല കാരണം അത് പൊട്ടും എന്ന് പറഞ്ഞു.
ഗസ്റ്റ് ഹൗസിലെ ഒരു റൂം അയാള്‍ തുറന്നില്ല, കാരണം ആ റൂമില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തുറക്കാത്തത്. ബാലയുടെ ഹോം ടൂര്‍ എടുത്തു നോക്കിയാല്‍ കാണാം, ആ സമയത്ത് ഞാന്‍ സൈഡിലേക്ക് മാറി നിന്നു. ചെകുത്താനും ആറാട്ടണ്ണനും ബാലയുടെ തോക്ക് കണ്ടിട്ടുണ്ട്. ഇവര്‍ ഇനി ഇതൊക്കെ പറയുമോ എന്ന് എനിക്കറിയില്ല ”ഞങ്ങള്‍ ഒരു ബെല്‍റ്റ്” എന്ന് പറയുന്ന സമയത്ത് ബാലയും ആറാട്ടെണ്ണനും ഞാനും സീക്രട്ട് ഏജന്റും അയാളുടെ കൂടെയുള്ള ഒരു വ്യക്തിയും ഉണ്ടായിരുന്നു. ബാലയുടെ കയ്യില്‍ തോക്കുണ്ട്. അത് ഞാന്‍ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്, പിടിച്ചു നോക്കിയതുമാണ്. ബാലയുടെ കയ്യില്‍ ഒറിജിനല്‍ തോക്കുണ്ട് അതിന് ലൈസന്‍സും ഇല്ല. പിന്നെ ആ സംഭവം നടന്ന ദിവസം ബാല മാരിയറ്റിലേക്ക് കാര്‍ ഓടിച്ചു പോയി, ആ കാര്‍ ഓടിച്ചു പോകുന്നത് കണ്ടിട്ട് എലിസബത്തിന് പേടിയായി എന്ന് പറഞ്ഞില്ലേ, ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം.
2012ല്‍ ബാലയുടെ ഡ്രൈവിങ് ലൈസന്‍സ് കട്ട് ആയി കിടക്കുന്നതാണ്. നിങ്ങള്‍ എവിടെ വേണമെങ്കിലും ചെക്ക് ചെയ്തോളൂ. യൂട്യൂബ് ചാനലിന്റെ ഹോം ടൂര്‍ നടക്കുന്ന സമയത്ത് ബാലയുടെ റൂമിന്റെ ഉള്ളില്‍ രണ്ട് സ്ത്രീകളുണ്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. ഒന്ന് പാലക്കാട് നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ആ സ്ത്രീകളെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഇവരുടെ പേരൊന്നും പറയുന്നില്ല. ആ പേര് പറഞ്ഞ് പുതിയ കുഴപ്പങ്ങളില്‍ ചെന്ന് ചാടാനും ആഗ്രഹിക്കുന്നില്ല. ബാലയ്ക്ക് സ്ത്രീ വിഷയം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടം പോലെയുണ്ട്. ഒരുപാട് വിഷയങ്ങള്‍ ഉണ്ട്. ഞാന്‍ അവിടെ താമസിച്ചിരുന്ന കാലഘട്ടത്തില്‍ അവിടെ പല സ്ത്രീകള്‍ വന്നു കേറുന്നത് എനിക്കറിയാം. ഇതൊക്കെ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങള്‍ പുറത്തുള്ള സെക്യൂരിറ്റിയോട് ഒന്ന് ചോദിച്ചു നോക്കിയാല്‍ മതി, അവിടെയുള്ള തമ്പി ചേട്ടന്‍ എന്ന് പറഞ്ഞ ഒരാളോട് ചോദിച്ചാല്‍ അറിയാം.
എലിസബത്ത് എത്ര ദിവസം കരഞ്ഞ് പുറത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നറിയാമോ. പല സ്ത്രീകള്‍ കയറുന്നതും ഇതേപോലെ ഉപദ്രവിക്കുന്നതായിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ എനിക്ക് വിശദമായിട്ട് അറിയാം. എനിക്കെതിരെയും ഇഷ്ടം പോലെ പണി വച്ചിട്ടുണ്ട്. എലിസബത്തിനെ രണ്ടാമത് വിളിച്ചു കൊണ്ടുവന്ന് വലിയൊരു പ്രശ്നം ഒക്കെ ഉണ്ടായിരുന്നു. സ്വന്തം മകളുടെ ഒരു ഫോട്ടോ പോലും ബാലയുടെ ഫ്ളാറ്റില്‍ ഇല്ല. ഈ കുട്ടിക്ക് കൊടുക്കാനുള്ള 12 ലക്ഷം കൊടുക്കാതെ ഇപ്പോള്‍ വഞ്ചനാ കേസില്‍ കിടക്കുകയാണ്. പേപ്പര്‍ തിരുത്തി കോടതിയെ വരെ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന ബാലയ്ക്ക് ഒരുപാട് ഗുണ്ടായിസം എറണാകുളത്തുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപാട് ഗുണ്ടാ പടകളുമുണ്ട്.
ഫെയ്സ്ബുക്കിലും മറ്റും കണ്ടിട്ടുള്ള ബാലയുടെ ചാരിറ്റിയെപ്പറ്റി പറയാം. മേരി ചേച്ചിയെ (മോളി കണ്ണമാലി) ബാല സഹായിക്കുമ്പോള്‍ അയാള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. ഈ മേരി ചേച്ചിയുടെ മോന്‍ ഞാനുമായാണ് ബന്ധപ്പെടുന്നത്. മേരി ചേച്ചിയുടെ ഒരു കാര്യത്തിന് വേണ്ടി ഞാനാണ് പണം കൊടുത്തത്. മേരി ചേച്ചിയുടെ മകന്‍ 5000 രൂപ വാങ്ങിയിട്ട് പോയതിന് തൊട്ടുപിന്നാലെ ബാല എന്നോട് പറഞ്ഞത് ”എടാ അവന്‍ എന്നെ പറ്റിക്കാണോടാ, ഇത്രയും കാശൊക്കെ ആകുമോ മെഡിസിന്, നീ ഒരു കാര്യം ചെയ്യ്, അവന്‍ തന്ന ലിസ്റ്റ് കൊണ്ട് പാലാരിവട്ടത്ത് സേവനയില്‍ പോയി ഒന്ന് ചോദിച്ച് നോക്ക് എത്ര പൈസ ആകും എന്ന്”.
അതിന് ശേഷം ആശുപത്രിയില്‍ കിടക്കുമ്പോഴും ഈ മേരി ചേച്ചിയുടെ മോന്‍ എന്നെ പലവട്ടം വിളിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ബാലയുടെ പരിപാടി ഇതാണ്, നിങ്ങള്‍ വീഡിയോയുടെ മുമ്പില്‍ നില്‍ക്കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു 10000 രൂപ തരും. അദ്ദേഹം ചാരിറ്റി ആണല്ലോ ചെയ്യുന്നേ, വളരെ ഉപകാരമാണ്. ഇന്നത്തെ കാലത്ത് ആരും 10 പൈസ സഹായിക്കാന്‍ ആരും തയാറാവില്ല, ബാല ചെയ്യുന്ന കാര്യം നല്ലതാണ് അദ്ദേഹം നല്ലൊരു മനുഷ്യനാണല്ലോ എന്ന് അന്നെനിക്ക് തോന്നിപ്പോയിട്ടുണ്ട്. പിന്നെയാണ് ട്രിക്ക് മനസ്സിലായത്. പരിപാടി എന്ന് പറഞ്ഞാല്‍ ചാരിറ്റി ഒന്നുമല്ല, ഇത് എലിസബത്ത് പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്, ഒരു യുഎസ് ട്രിപ്പിനെപ്പറ്റി. പല സ്ഥലത്ത് നിന്ന് ചാരിറ്റി എന്ന് പറഞ്ഞു വരുന്ന എമൗണ്ടില്‍ നിന്നാണ് കാര്‍ഡ് തന്ന് ഞാന്‍ പണം പിന്‍വലിക്കാറുള്ളത്. ആ പണം കൊണ്ടാണ് ഇവിടെ മദ്യം വാങ്ങി കുടിക്കാറുള്ളത്. അപ്പൊ ഞാന്‍ ആലോചിച്ചു ദൈവമേ ഈ ചാരിറ്റി കാശില്‍ നിന്നാണോ നമ്മള്‍ കുടിക്കുന്നത്, അല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ഉപജീവനം നടക്കുന്നത്.