നുരയ്ക്കുന്ന പുഴുക്കളുള്ള ഇറച്ചി,കൊവിഡ് കാലത്തെ തട്ടിപ്പു തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഭക്ഷ്യസാമഗ്രികള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലയിടത്തും അവശ്യവസ്തക്കളുടെ വില വ്യാപാരികള്‍ കുത്തനെ കൂട്ടി.മാസങ്ങളോളം കടയ്ക്കുള്ളില്‍ പൊടിപിടിച്ച് വിറ്റഴിയ്ക്കാനാവാതെയിരുന്ന സാധനസാമഗ്രികളും ലോക്കൗട്ട് മറവില്‍ വിറ്റഴിയ്ക്കുന്നുണ്ട്. എന്നാല്‍ പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തിലെ ചാത്തന്‍തറയിലെ ഇറച്ചിക്കടയില്‍ നിന്നും പുഴുവരിയ്ക്കുന്ന മാംസമാണ് മാധ്യമപ്രവര്‍ത്തകനായ പ്രിന്‍സിന് ലഭിച്ചത്.
ഇറച്ചിയില്‍ നിന്നും പുഴുക്കള്‍ നുരച്ചുപൊന്തുന്നത് പ്രിന്‍സ് ഫേസ് ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ നിന്നും വ്യക്തം.വാങ്ങിയവര്‍ സൂക്ഷിയ്ക്കുക.അറിയിയ്‌ക്കേണ്ടവരെ അറിയിയ്ക്കുന്ന നടപടികള്‍ ഉടന്‍ സ്വീകരിയ്ക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
ലൈസന്‍സില്ലാതെയാണ് കടയുടെ പ്രവര്‍ത്തനമെന്നും സമാനമായ പരാതി സ്ഥാപനത്തിനെതിരെ മുമ്പും ഉയര്‍ന്നിട്ടുണ്ടെന്നും പോസ്്റ്റില്‍ നാട്ടുകാര്‍ കമന്റ് ചെയ്തിട്ടുണ്ട്.തൂക്കത്തില്‍ വെട്ടിപ്പടക്കം കണ്ടെത്തിയതിനേത്തുടര്‍ന്ന് പലവട്ടം പൂട്ടിച്ചെങ്കിലും വീണ്ടും തുറന്നതാണെന്നും പറയുന്നു.
കൊറോണയേക്കാള്‍ വലിയ ദുരന്തമാണ് ഇറച്ചിയെന്നാണ് മറ്റു ചിലരുടെ കമന്റ്.