വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ! ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലോക്ക്ഡൗണ്‍ ഇവിടെയാണ്
അഡ്ലെയ്ഡ്: ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗത്ത് ഓസ്ട്രേലിയ. കൊവിഡിനെ പ്രതിരോധിക്കാന്‍ വ്യാഴാഴ്ച മുതലാണ് കടുത്ത നിയന്ത്രണങ്ങളോടെ തെക്കന്‍ ഓസ്ട്രേലിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.
ഔട്ട്ഡോര്‍ വ്യായാമവും, നായയേും കൊണ്ടുള്ള നടത്തവും ഉള്‍പ്പെടെ ഇവിടെ നിരോധിച്ചു കഴിഞ്ഞു. ആറ് ദിവസത്തേക്ക് ഓരോ ദിവസവും ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളു. അതും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം.
തെക്കന്‍ ഓസ്ട്രേലിയയിലെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടച്ചു. വിവാഹങ്ങളും, ശവസംസ്‌കാര ചടങ്ങുകളും നിരോധിച്ചിരിക്കുകയാണ്. അതേസമയം മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഞങ്ങള്‍ക്ക് അതികഠിനമായി പോകണം, പക്ഷെ കഴിയുന്നത്ര വേഗത്തില്‍ അതില്‍ നിന്ന് പുറത്തും കടക്കണം.. ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം സ്റ്റേറ്റ് പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ വ്യക്തമാക്കി.