KeralaNews

വീട്ടിലേക്ക് വരുന്നുവെന്ന് പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് കേള്‍ക്കുന്നത് മകളുടെ മരണവാര്‍ത്ത; ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ വന്‍ ദുരൂഹത

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയില്‍ ഭര്‍തൃഗൃഹത്തില്‍ 23കാരി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദരൂഹത. സംഭവത്തില്‍ ഭര്‍തൃവീട്ടുകാരുടെ രാഷ്ടീയ ബന്ധം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു കാട്ടി യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബാലരാമപുരം കരയ്ക്കാട്ടുവിള ഷംന മന്‍സിലില്‍ ഷാജഹാന്റെ മകള്‍ ഷഹാനയെയാണ് ഭര്‍ത്താവ് ഷഫീക്കിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് അര മണിക്കൂര്‍ മുന്‍പ് ഷഹാന പിതാവിനെ ഫോണ്‍ ബന്ധപ്പെട്ട് ഉടന്‍ വീട്ടിലേയ്ക്ക് വരികയാണെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വീട്ടിലേക്ക് വിളിച്ചിട്ട് താന്‍ വരുന്നു എന്ന് പറഞ്ഞ് അരമണിക്കൂറിന് ശേഷം ഷഹാന ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് ഷഹാനയുടെ ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ഷഫീക്കും മാതാവും ചേര്‍ന്ന് ഷഹാനയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതയായും ഷഫീക്കിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നത് ഷഹാന ചോദ്യം ചെയ്ത് പലതവണ കലഹം നടന്നിട്ടുള്ളതായും മകള്‍ പറഞ്ഞിരുന്നതായി പിതാവ് അറിയിച്ചു.

സംഭവ ദിവസവും അത്തരം സംഭവം നടന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവ സമയം ഷഫീഖും മാതാവും വീട്ടിലുണ്ടായിരുന്നുയെങ്കിലും സമീപവാസിയാണ് ഷഹാനയെ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഷഹാനയെ ഉടന്‍ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തെങ്കിലും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പലതും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയില്ല എന്ന് ബന്ധുക്കള്‍ പറയുന്നു. ഷഫീഖിന്റെ രാഷ്ട്രീയ ബന്ധം വെച്ച് കേസ് വെറും ആത്മഹത്യ എന്ന് വരുത്തിത്തീര്‍ത്ത് തേച്ചുമായ്ച്ചു കളയാന്‍ ശ്രമം നടക്കുന്നതായും അതിന് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നുമുള്ള ആരോണങ്ങള്‍ ഷഹാനയുടെ ബന്ധുക്കളും നാട്ടുകാരും ശക്തമായി ഉന്നയിക്കുന്നുണ്ട്.

ഷഹാനയുടെ ശവസംസ്‌കാര ചടങ്ങിലും ഷഫീക്ക് പങ്കെടുക്കാത്തതും ദുരൂഹത വര്‍ധിക്കുന്നുണ്ട്. പോലീസ് അന്വേഷണം നിലച്ചതോടെയാണ് ഷഹാനയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. ഷഹാന ഷഫീഖ് ദമ്പതികള്‍ക്ക് ഒന്നരവയസുള്ള ആണ്‍കുട്ടിയുണ്ട്. 2015 ജൂലൈ 30ന് ആയിരുന്നു ഷഫീക്കുമായി ഷഹാനയുടെ വിവാഹം. ദമ്പതികള്‍ക്ക് ഒന്നര വയസുകാരനായ ഒരു മകനുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button