മലപ്പുറം: രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളത്തിനടിയിലേക്കു താഴ്ന്ന കുഞ്ഞു മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകള്‍ ആതിര (26)യാണു തറവാട്ടുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.
വീട്ടുകാരും സമീപവാസികളും ചേര്‍ന്നാണ് ആതിരയെ രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാസേനയും ട്രോമ കെയറും പോലീസ് വൊളന്റിയര്‍മാരും ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കല്‍ കൊളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം എറിയാട്ടിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
കരുവാരകുണ്ട് സ്വദേശിയായ രാജേഷാണ് ആതിരയുടെ ഭര്‍ത്താവ്. പ്രസവത്തെത്തുടര്‍ന്ന് ആതിര സ്വന്തം വീട്ടിലായിരുന്നു.