KeralaNews

കേരളത്തിൽനിന്ന് 11 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ; ആമോസ് മാമ്മന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

തിരുവനന്തപുരം: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.

പി. പ്രകാശ് (ഐ.ജി. ഇൻറലിജൻസ്), അനൂപ് കുരുവിള ജോൺ (ഐ.ജി. ഡയറക്ടർ, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡൽഹി), കെ.കെ. മൊയ്തീൻകുട്ടി (എസ്.പി. ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീൻ (ഡിവൈ.എസ്.പി. വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാർ (ഡി.വൈ.എസ്.പി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്)

കെ.വി. പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ. രാജേന്ദ്രൻ (എസ്.ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ. ബിജുലാൽ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), കെ. മുരളീധരൻ നായർ (ഗ്രേഡ് എസ്.ഐ. വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു – 2), അപർണ്ണ ലവകുമാർ (ഗ്രേഡ് എ.എസ്.ഐ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, തൃശൂർ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker