തിരുവനന്തപുരം: കല്ലറ നിറമണ്‍കടവില്‍ രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. കല്ലറ നിറമണ്‍കടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടില്‍ അഭിരാമി (22), വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടില്‍ അമല്‍ (23) എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെയും കാമുകന്‍ അമലിനെയും പോലീസ് പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വെഞ്ഞാറമൂട് സി ഐ വി. കെ.വിജയരാഘവന്റെ നേതൃത്വത്തില്‍ എസ്‌ഐ എസ്. കുമാര്‍ , സി പി ഒ സഫീജ എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News