പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയില്‍ വനിതാ ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറാണ് നിരീക്ഷണത്തിലുള്ളത്. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കണ്ണൂരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റീവാണ്. ഇതോടെ ഇയാള്‍ രോഗത്തില്‍ നിന്ന് പൂര്‍ണമായും വിമുക്തനായി. ശ്രീചിത്രയില്‍ പുതിയതായി ആര്‍ക്കും രോഗലക്ഷണം ഇല്ലെന്നതും ആശ്വാസമാണ്.
അതേസമയം, ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ബുധനാഴ്ച പുറത്തുവിട്ടേക്കും. രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ യാത്രാവഴിയും ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News