കോഴിക്കോട് യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി യുവതിയുടെ ആദ്യ ഭര്‍ത്താവെന്ന് സൂചന
കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാരശ്ശേരി സ്വദേശിനി സ്വപ്നക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുത പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കൊലപ്പെടുത്താന്‍ ശ്രമിച്ചത് യുവതിയുടെ ആദ്യ ഭര്‍ത്താവ് സുഭാഷ് ആണെന്ന് സ്വപ്നയുടെ അച്ഛന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കോഴിക്കോട് നഗരത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ആളെയിഞ്ഞ പറമ്പില്‍ വെച്ച് യുവതിയുടെ ദേഹത്ത് ആദ്യം ആസിഡ് ഒഴിച്ചു. ബഹളം വെച്ച യുവതിയെ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തെട്ട് അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയായിരുന്നു.
ഗള്‍ഫിലായിരുന്ന സുഭാഷ് കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ എത്തിയത്. നാട്ടില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഇയാള്‍ ഫോണിലൂടെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ അച്ഛന്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് യുവതിയെ കുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവ ശേഷം പ്രതി കടന്നുകളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.