CrimeKeralaNewsRECENT POSTS
കൊച്ചിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മറുനാടന്‍ തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് തേനി സ്വദേശി അജിത്തി(24)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം പ്രതി ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഭയന്നോടിയ യുവതിയെ പ്രതി പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതി ഓടിക്കയറിയതോടെ ഇയാള്‍ കാറിന്റെ ചില്ല് തകര്‍ക്കാനും ശ്രമിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ ഇടപെടുന്നത്. പ്രതിക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News