KeralaNews

കൊല്ലത്ത് ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടന്ന യുവതിയെ പോലീസ് പൊക്കി; പിന്നീട് സംഭവിച്ചത്

കൊല്ലം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് കറങ്ങിനടന്ന യുവതി അറസ്റ്റില്‍. ഓച്ചിറ, കൊറ്റമ്പള്ളി സ്വദേശിനിയായ മുപ്പത്തെട്ടുകാരികാരിയെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്ത്. യുവതിയെ ഓച്ചിറ ഓംകാര സത്രത്തില്‍ നിരീക്ഷണത്തിലാക്കി.

<p>യുവതി ബംഗളൂരു, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. യുവതി ഗൃഹനിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.</p>

<p>വീട്ടില്‍ അമ്മ ഒറ്റയ്ക്കാണെന്നു പറഞ്ഞതിനാല്‍ അവരെയും പോലീസ് ഓംകാര സത്രത്തില്‍ ആക്കിയിട്ടുണ്ട്. യുവതിയുടെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണന്ന് പോലീസ് അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker