CrimeNationalNews

അമൃത്പാലിന് അഭയം നൽകിയ യുവതി അറസ്റ്റിൽ; കുട ചൂടി രക്ഷപ്പെടുന്ന വിഡിയോ പുറത്ത്

ചണ്ഡിഗഡ്: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന് ഹരിയാനയിൽ അഭയം കൊടുത്ത സ്ത്രീ അറസ്റ്റിൽ. അമൃത്പാലിനും അയാളുടെ കൂട്ടാളി പപൽപ്രീത് സിങ്ങിനും അഭയം നൽകിയെന്ന് ആരോപിച്ച് ബൽജീത് കൗർ എന്ന യുവതിയാണ് ഹരിയാന പൊലീസിന്റെ പിടികൂടിയത്. ഹരിയാനയിലെ കുരുക്ഷേത്രയിലെ ഷാബാദിലെ വീട്ടിൽ ഇരുവർക്കും ബൽജീത് അഭയം നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി പഞ്ചാബ് പൊലീസിന് കൈമാറി. 

ആറാം ദിവസവും പഞ്ചാബ് പൊലീസ് അമൃത്പാലിനായുള്ള തിരച്ചിൽ തുടരുകയാണ്. പഞ്ചാബിൽനിന്നു കടന്ന് അമൃത്പാല്‍ സിങ് ഹരിയാനയിലെത്തിയെന്ന വിവരത്തെ തുടർന്നാണ് ഹരിയാനയിലും തിരച്ചിൽ ഊർജിതമാക്കിയത്. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ച് വാഹനങ്ങളിൽ മാറി മാറി 12 മണിക്കൂർ തുടർച്ചയായി സഞ്ചരിച്ചാണ് അമൃത്പാൽ പഞ്ചാബിൽ നിന്ന് കടന്നത്.

അമൃത്പാൽ ഒരു ബൈക്കിൽ കൂട്ടാളിയുമായി പോകുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു. പപൽപ്രീത് ആണ് ബൈക്ക് ഓടിക്കുന്നത്. ബൽജിതിന്റെ വീട്ടിൽ എത്തുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ലുദിയാനിയിൽനിന്ന് ഷാബാദ് വരെ എത്താൻ ഇവർ സ്കൂട്ടർ ആണ് ഉപയോഗിച്ചതെന്നും അതിനു ശേഷമാണ് ഉടമയെ തോക്കിൻമുനയിൽ നിർത്തി ഇവർ ബൈക്ക് അടിച്ചെടുത്തതെന്നുമാണ് റിപ്പോർട്ട്. ഈ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button