News
കുടുംബത്തിലെ മൂന്നു പേര് കൊവിഡ് ബാധിച്ച് മരിച്ചു, രണ്ടു പേര് ഗുരുതരാവസ്ഥയില്‍; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
ഭോപാല്‍: ഒരാഴ്ചക്കിടെ കുടുംബത്തിലെ 3 പേര് കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്തതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവ് സ്വപ്നീഷ് ഗാര്‍ഗ്, ഭര്തൃസഹോദരന് സഞ്ജയ്, ഭര്‍തൃമാതാവ് ചന്ദ്രലേഖ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, യുവതിയുടെ ഭര്‍തൃപിതാവ് ബാല്കിഷനും സഞ്ജയ്യുടെ മകനായ 12വയസുകാരനും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News