അവിഹിത ബന്ധം ആരോപിച്ച് യുവതിയോട് കൊടുംക്രൂരത; ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി നടത്തിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ അവിഹിത ബന്ധം ആരോപിച്ച് യുവതിയോട് കൊടുംക്രൂരത. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. അവിഹിത ബന്ധം ആരോപിക്കപ്പെട്ട യുവതിയോട് ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി നടക്കാനാണ് നാട്ടുകാര്‍ ശിക്ഷ വിധിച്ചത്. ഇത്തരത്തില്‍ മൂന്നു കിലോമീറ്ററാണ് യുവതിയെ നടത്തിച്ചത്.
നടക്കുന്നതിനിടയില്‍ വടി കൊണ്ട് സ്ത്രീയെ അടിക്കുന്നതിന്റെയും കളിയാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവുമായി ഇരുവരും ധാരണപ്രകാരം അകന്നു കഴിയുകയാണെന്നും മറ്റൊരാളുമായി അടുപ്പം ഉണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയാണ് ഉപദ്രവിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.