30.9 C
Kottayam
Sunday, October 27, 2024

പട്രോളിങ്ങിനിടെ വനിത എഎസ്ഐ യുവതിയെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; വീഡിയോ വൈറലായതോടെ സസ്പെൻഷൻ

Must read

കൊൽക്കത്ത: പിങ്ക് പൊലീസിന്‍റെ പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. വനിതാ എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. പിങ്ക്  പട്രോള്‍ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ടാനിയ റോയ്ക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് സംഭവം. ടാനിയ  റോഡിലുണ്ടായിരുന്ന ഒരു സ്ത്രീയെ ബലമായി കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. 

സംഭവ സമയത്ത് ടാനിയ മദ്യലഹരിയിലായിരുന്നു എന്നാണ്  എന്നാണ് റിപ്പോര്‍ട്ട്. ടാനിയ യുവതിയെ ചുംബിക്കുന്ന  വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തേയും മദ്യപിച്ച് മോശമായി പെരുമാറിയിട്ടുണ്ട് ഇവരെന്നാണ് റിപ്പോർട്ടുകൾ. ചുംബന വീഡിയോ പ്രചരിച്ചതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 

സ്ത്രീസുരക്ഷ ഉറപ്പാക്കാനായി അടുത്തിടെ സിലിഗുഡി പോലീസ് കമ്മിഷണറേറ്റ് 24 മണിക്കൂര്‍ പിങ്ക് പട്രോള്‍ വാനുകള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഒരു പട്രോളിംഗ് സംഘത്തിലെ വനിത എഎസ്ഐ ആയിരുന്നു ടാനിയ. സിലിഗുഡിയിലെ ഒരു സ്‌കൂളിന് സമീപം നിന്ന് രാത്രിയില്‍ സംസാരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു.

ആ സമയത്തും ഇവര്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ചുംബന വിവാദം. സംഭവത്തില്‍ ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികപാർട്ടികൾക്കായി പുരുഷ മോഡലുകളെ കടത്തി; പ്രമുഖ വസ്ത്രബ്രാൻഡിന്റെ സിഇഒക്കെതിരെ വിമർശനം

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ലൈംഗിക പാർട്ടികൾക്കായി പുരുഷ മോഡലുകളെ കടത്തിയ കേസിൽ വസ്ത്രവ്യവസായത്തിലെ ഭീമനായ അബർക്രോംബി ആൻഡ് ഫിച്ചിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് കുറ്റക്കാരനല്ലെന്ന വാദവുമായി യുഎസ് പ്രോസിക്യൂട്ടർമാർ.അറസ്റ്റിലായ മൈക്ക് ജെഫ്രീസിനെ (80) ന്യൂയോർക്കിലെ...

മറഞ്ഞിരുന്ന് ദൈവം; നിർമ്മാണപ്രവർത്തനത്തിനിടെ കണ്ടെത്തിയത് 500 കിലോ ഭാരമുള്ള ശിവലിംഗം

ചെന്നൈ: നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം.പുതുക്കോട്ട താലൂക്കിലെ മേല പുലവൻകാട് ഗ്രാമത്തിൽ നിന്നാണ്് കല്ലിൽ നിർമ്മിച്ച നാലടി ഉയരവും 500 കിലോയോളം ഭാരവുമുള്ള...

മലയാളത്തിൽ സംസാരിക്കരുത്; നഴ്‌സുമാർക്ക് കർശന നിർദ്ദേശം നൽകി ന്യൂസിലൻഡിലെ ആശുപത്രികൾ

കൊച്ചി: ന്യൂസീലൻഡിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്ക് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന നിർദേശം നൽകി ആശുപത്രികൾ. പാമേസ്റ്റൻ നോർത്ത് ഹോസ്പിറ്റൽ, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേർപ്പെടുത്തിയത്. എച്ച്ആർ ഹെഡ്ഡിന്റെ മൂന്ന് മിനിറ്റ്...

കുതിച്ചുപാഞ്ഞ് സ്വർണവില; ഒരു പവന്റെ ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിപ്പിൽതന്നെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയ്ക്ക് അടുത്തു...

ഫോണ്‍ നഷ്ടപ്പെട്ടാലുടന്‍ ലോക്കാവുന്ന സാങ്കേതിക വിദ്യയുമായി ഗൂഗിള്‍; ഇനി ഫോണ്‍ മോഷ്ടിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല

ലണ്ടന്‍: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ സുരക്ഷ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഫോണ്‍ ആരെങ്കിലും കവര്‍ന്നാല്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന രീതിയിലുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട്...

Popular this week