CrimeNews

ഗര്‍ഭിണിയാവാത്തതില്‍ സ്ഥിരമായി മോശം പെരുമാറ്റവും കുത്തുവാക്കും; 55കാരിയെ മരുമകള്‍ കുത്തിക്കൊന്നു!

പട്ന: ബീഹാറില്‍ 55കാരിയെ മരുമകള്‍ കുത്തികൊലപ്പെടുത്തി. തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും കണ്ണ് ചൂഴ്ന്നെടുത്തുമാണ് യുവതി കൊലപാതകം നടത്തിയത്. 33 വയസുള്ള ലളിത ദേവിയാണ് അമ്മായിയമ്മ ധര്‍മ്മശീല ദേവിയെ കൊലപ്പെടുത്തിയത്. പട്ന പര്‍സ ബസാര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

തലയില്‍ നിരവധി തവണയാണ് ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ കണ്ണ് കുത്തിപൊട്ടിച്ചതായും പോലീസ് പറയുന്നു. എന്നാല്‍ കൃത്യം നടക്കുന്ന സമയത്ത് മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നില്ല. 55കാരിയെ കൊലപ്പെടുത്തിയ ശേഷം യുവതി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ലളിത ദേവിയെ കൃത്യ സമയത് എത്തിയ നാട്ടുകാര്‍ നാട്ടുകാര്‍ രക്ഷിച്ചു. 40 ശതമാനം പൊള്ളലേറ്റ ലളിത ദേവി പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കുഞ്ഞില്ലാത്തതിനെ ചൊല്ലി മരുമകളോട് സ്ഥിരമായി 55കാരി മോശമായി പെരുമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button