പര്‍ദ്ദ ധരിച്ച് തോക്കുമായി തെരുവിലിറങ്ങി വെടിയുതിര്‍ത്ത് കൊലവിളി നടത്തി 28കാരിയുടെ പരാക്രമം; ഒടുവില്‍ അറസ്റ്റ് (വീഡിയോ)
ന്യൂഡല്‍ഹി: പര്‍ദ്ദ ധരിച്ച് തോക്കുമായി തെരുവിലെത്തി 28കാരിയുടെ പരാക്രമം ജനങ്ങളെ ഭീതിയിലാഴ്ത്തി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. തോക്കുമായി എത്തിയ യുവതി അധിക്ഷേപ വാക്കുകള്‍ പറയുകയും വെടിയുതിര്‍ത്തും ഭീതി പരത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നവംബര്‍ 18ന് രാത്രിയാണ് സംഭവമുണ്ടായത്.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ചൗഹാന്‍ ബംഗാര്‍ പ്രദേശത്തുള്ള ഒരു തെരുവിലെ ദൃശ്യങ്ങളാണ് വൈറലായി മാറിയത്. ഇവിടെ ഒരു കടയുടെ മുന്നില്‍ വെച്ച് അലറി വിളിച്ച് യുവതി വെടിവയ്ക്കുന്നതും പിന്നീട് ഇവരുടെ കൂടെയുള്ള പുരുഷന്‍ ഇവരെ പിടിച്ചു മാറ്റുന്നതും പിന്നാലെ ബൈക്കില്‍ കയറി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടക്കുമ്പോള്‍ യുവതി മദ്യപിച്ചിരുന്നുവെന്നും ഒരു കടയുടമയുമായി ഇവര്‍ തര്‍ക്കിച്ചതായും ഇതിന് പിന്നാലെയാണ് വെടിയുതിര്‍ത്തതെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്തെ ഗുണ്ടാ സംഘമായ മൊഹ്സിന്റെ സഹോദരിയാണ് ഇവരെന്നും ജഫ്രാബാദ് സ്വദേശിയായ ഇവരുടെ പേര് നുസ്രത്ത് എന്നാണെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്തെ ഗുണ്ടയായ നസീറിന്റെ അടുത്ത കൂട്ടാളിയാണ് മൊഹ്സിന്‍. കടയുടമയുമായുള്ള തര്‍ക്കത്തിനിടെ താന്‍ നസീറിന്റെ സഹോദരിയാണെന്ന് യുവതി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
https://twitter.com/i/status/1331079094272892928