BIGNEWSLIVE | Latest Malayalam News
Home News Kerala News
ഭര്‍ത്താവ് ചതിച്ചു മുങ്ങി: മഹാരാഷ്ട്ര സ്വദേശിനി കൈക്കുഞ്ഞുമായി കണ്ണൂരിലെ വീട്ടിലെത്തി; വീട് പൂട്ടിയിട്ട നിലയില്‍, മടങ്ങാന്‍ കൂട്ടാക്കാതെ സൈറാഫാത്തിമ
Anu by Anu January 10, 2022
ഭര്‍ത്താവ് ചതിച്ചു മുങ്ങി: മഹാരാഷ്ട്ര സ്വദേശിനി കൈക്കുഞ്ഞുമായി കണ്ണൂരിലെ വീട്ടിലെത്തി; വീട് പൂട്ടിയിട്ട നിലയില്‍, മടങ്ങാന്‍ കൂട്ടാക്കാതെ സൈറാഫാത്തിമ
കണ്ണൂര്‍: ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനെ തേടി മഹാരാഷ്ട്ര സ്വദേശിയായ യുവതി കൈക്കുഞ്ഞുമായി കണ്ണൂരില്‍ എത്തി. സൈറാഫാത്തിമ (ജിയാറാം ജി ലോട്ട) എന്ന യുവതിയാണ് മമ്പറം കുഴിയില്‍പീടികയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. പിണറായിയിലെ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പരാതി നല്‍കി.
തുടര്‍ന്ന് യുവതിയുടെ ആരോപണം ശരിയാണോ എന്നറിയാനായി പോലീസ് യുവതിയുമായി ഭര്‍ത്താവിന്റെ തറവാട്ടുവീട്ടില്‍ എത്തി. എന്നാല്‍ വീട് പൂട്ടിയിട്ട നിലയില്‍ ആയിരുന്നു. തുടര്‍ന്ന് സമീപത്തെ ബന്ധുക്കളില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങളായി ഇയാള്‍ വീട്ടില്‍ വരാറില്ലെന്ന് വ്യക്തമായി.
ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് തന്നെയും മകളെയും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. അഹമ്മദ് നഗര്‍ ജില്ലയിലാണ് യുവതിയും കുടുംബവും താമസിച്ചു വന്നിരുന്നത്. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജയുടെ നിര്‍ദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സഖിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് നല്‍കാമെന്ന് പോലീസ് പറഞ്ഞുവെങ്കിലും മടങ്ങിപ്പോകാന്‍ യുവതി കൂട്ടാക്കിയില്ല. തിങ്കളാഴ്ച ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുവതിയുടെ പുനരധിവാസം സംബന്ധിച്ച നടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്‌ഐ പിസി വിനോദ് കുമാര്‍ പറഞ്ഞു.