CrimeKeralaNews

മകളെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നുവെന്ന് യുവതി: ഭർത്താവിനെതിരെ പരാതി

അഹമ്മദാബാദ്: പ്രവാസിയായ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി യുവതി. അഹമ്മദാബാദ് സ്വദേശിയായ യുവതിയാണ് ദുബായിൽ താമസിക്കുന്ന ഭർത്താവിനെതിരെ പരാതി നൽകിയത്. ഭർത്താവ് രണ്ടുവയസ്സുള്ള മകളുടെ തൊണ്ടയിൽ നിർബന്ധിച്ച് ബിയർ ഒഴിച്ചതായും യുവതിയുമായി ഒരു വർഷത്തിലേറെയായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതായും പരാതിയിൽ പറയുന്നു.

ബിയർ കുടിക്കാൻ നിർബന്ധിച്ചതായും അവരുടെ കുഞ്ഞു മകൾക്ക് ശൂന്യമായ ബിയർ ക്യാനുകൾ കളിക്കാൻ നൽകാറുണ്ടെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യപിക്കുമ്പോഴെല്ലാം ഭർത്താവ് വഴക്കുണ്ടാക്കാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker