
ആലപ്പുഴ∙ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. നേതൃത്വം മാറുമെന്നത് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന വ്യാജപ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിൽ ബിജെപി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News