KeralaNews

പി.വി.അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കും? നിർണായക വാർത്താസമ്മേളനം നാളെ

മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി.അൻവർ, നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാര്‍ത്താസമ്മേളനം വിളിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.

‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന് രാവിലെ 9.30ന് തിരുവനന്തപുരത്തു വാർത്താസമ്മേളനം സംഘടിപ്പിക്കുന്നു. എല്ലാ മാധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു’’ എന്നാണു ചിരിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമത്തിൽ അൻവർ കുറിച്ചത്. കഴിഞ്ഞ ദിവസമാണു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി അന്‍വര്‍ കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. സംസ്ഥാന കോ–ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്.

കേരളത്തിൽ 10 വർഷം മുൻപു നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാൽ അൻവറിനെ കോഓർഡിനേറ്ററായി നിയോഗിച്ചു ജാഗ്രതയോടെയുള്ള നീക്കമാണു തൃണമൂലിന്റേത്. വലിയ വാഗ്ദാനം അൻവർ നൽകിയിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും പാർട്ടിയെ യുഡിഎഫിൽ എത്തിക്കുകയും ചെയ്യണമെന്നാണു തൃണമൂൽ നേതാക്കൾ നൽകിയ ഉപദേശം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ അൻവർ കണ്ടെങ്കിലും മമതയുമായുള്ള കൂടിക്കാഴ്ച ഇതുവരെയുണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker