കൊച്ചി: അങ്കമാലി മുക്കന്നൂര്‍ ആനാട്ടിചോലയില്‍ ഭീതിയുയര്‍ത്തിയ കാട്ടാനക്കൂട്ടം തിരികെ കാടുകയറി. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 24 മണിക്കൂറോളം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ആനകള്‍ കാടുകയറിയത്.
ഒരുദിവസം മുഴുവന്‍ ജനവാസ മേഖലയില്‍ ഭീതിയുയര്‍ത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയും നശിപ്പിച്ചിരുന്നു. ആതിരപ്പള്ളി വനമേഖലയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം മുക്കന്നൂരില്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ എത്തിയത്.
https://youtu.be/zc9rZCxFaLA
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News