KeralaNews

നിരന്തരം ഫോണ്‍ വിളിയ്ക്കുന്ന ഭാര്യ,അറിയാതെ കോള്‍ റെക്കോഡ് ചെയ്ത് ഭര്‍ത്താവ് ഒടുവില്‍ സംഭവിച്ചത്‌

കൺപൂർ: കുടുംബജീവിതത്തിനിടെ പരസ്പരമുള്ള സംശയമാണ് പല ബന്ധങ്ങളും തകരാൻ കാരണമാകുന്നത്. ചിലപ്പോൾ ഭർത്താവിന് ഭാര്യയെ സംശയമായിരിക്കും അല്ലെങ്കിൽ ഭാര്യക്ക് ഭർത്താവിനെ സംശയമായിരിക്കും. ദാമ്പത്യജീവിതത്തിനിടയിൽ അൽപ്പം സ്നേഹം കുറയുമ്പോൾ ആണ് പലപ്പോഴും ബന്ധങ്ങളുടെ ഇടയിൽ സംശയരോഗങ്ങൾ കടന്നുവരുന്നത്. അതുപോലൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിലെ കാണ്‍പൂരിൽ നടന്നിരിക്കുന്നത്.

ഒരു ഭർത്താവിന് തന്‍റെ ഭാര്യയിലുണ്ടായ അത്തരമൊരു സംശയം ഒടുവില്‍ ഭാര്‍ത്താവിന്‍റെ പുറത്താക്കലിനും പോലീസ് കേസിനും കാരണമായി. പോലീസ് ഇടപെട്ടതോടെ കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങി. ബിത്തൂർ ഏരിയയിലെ ഫാക്ടറി ജോലിക്കാരനായിരുന്ന ഭര്‍ത്താവിന് തന്‍റെ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം തോന്നി. അതിന് കാരണമായതാട്ടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമുള്ള ഭാര്യയുടെ നീണ്ട ഫോണ്‍ സംഭാഷണങ്ങളും.

സംശയം കലശലായപ്പോൾ ഭര്‍ത്താവ് സുഹൃത്തുക്കളുടെ സഹായം തേടി. അവര്‍ ഫോണ്‍ റെക്കോർഡ് ചെയ്യുന്നതെങ്ങനെ എന്ന് ഭര്‍ത്താവിനെ പഠിപ്പിച്ചു. അങ്ങനെ ഭാര്യ അറിയാതെ അവരുടെ ഫോണില്‍ കോൾ റെക്കോർഡിംഗ് ആപ്പ് ഭര്‍ത്താവ് ഡൌണ്‍ലോഡ് ചെയ്തു. പിറ്റേ ദിവസം ഭാര്യ ജോലി കഴിഞ്ഞ് എത്തിയ ഉടനെ ഭര്‍ത്തവ്, ഭാര്യയുടെ ഫോണുമായി ടെറസിലേക്ക് നീങ്ങി. ഈ സമയം തന്‍റെ ഫോണ്‍ അന്വേഷിച്ച് ഭാര്യ വീട്ടിലെമ്പാടും നോക്കുകയായിരുന്നു. ഒടുവിലാണ് വീടിന്‍റെ ടെറസില്‍ നിന്നും ഭര്‍ത്താവ് തന്‍റെ ഫോണ്‍ തന്നോട് ചോദിക്കാതെ ഉപയോഗിക്കുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങി.

ഭാര്യ തന്‍റെ കൈയിലിരുന്ന പിന്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ അക്രമിക്കുകയും പിന്നാലെ ഇയാൾ പോലീസ് സ്റ്റേഷനില്‍ ഭയം തേടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തന്‍റെ പ്രശ്നത്തിന് പരിഹാരം ലഭിക്കാതെ സ്റ്റേഷനില്‍ നിന്നും ഇറങ്ങില്ലെന്ന് ഇയാൾ വാശി പിടിച്ചതിനെ തുടര്‍ന്ന് പോലീസ് ഭാര്യയെയും ഭാര്യ വിളിച്ചിരുന്ന ആളെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി.

ചോദ്യം ചെയ്യലില്‍ ഭാര്യയ്ക്ക് മെഡിക്കല്‍ കോളേജിലും ഭര്‍ത്താവിന് ഒരു സ്പൈസി കമ്പനിയിലുമാണ് ജോലി എന്ന് സ്റ്റേഷന്‍ ഇന്‍ ചാർജ്ജ് പ്രേം നാരായണന്‍ വിശ്വകർമ്മ പറയുന്നു. ഭാര്യ ഫോണ്‍ വിളിച്ചിരുന്നത് മെഡിക്കല്‍ കോളേജിലെ അവരുടെ മുകളിലുള്ള ഉദ്യോഗസ്ഥനെയായിരുന്നു. അദ്ദേഹം തന്‍റെ മകനുമായാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്.

മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥന്‍ ഭര്‍ത്താവിന്‍റെ ആരോപണങ്ങൾ തള്ളിക്കളയുകയും തനിക്ക് യുവതിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ജോലി സംബന്ധമായ കാര്യങ്ങൾക്കായാണ് ഫോണ്‍ ചെയ്തിരുന്നതെന്നും വ്യക്തമാക്കി. പോലീസ് ഇടപെടലില്‍ തന്‍റെ സംശയത്തില്‍ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് സ്റ്റേഷനില്‍ വച്ച് ഭാര്യയുടെ ഭാര്യയുടെ മേലുദ്യോഗസ്ഥനോടും ക്ഷമ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഭാര്യയുടെ മൊബൈലില്‍ നിന്നും കോൾ റിക്കോർഡിംഗ് ആപ്പ് ഡിലീറ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker