ആലപ്പുഴ: ആലപ്പുഴയില്‍ കുടുംബവഴക്കിനെ തുടര്‍ന്നു ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45), ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം.
വീട്ടുവഴക്കിനെ തുടര്‍ന്നു വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞു വീട്ടില്‍ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സന്തോഷിന്റെ മദ്യപാനവും തുടര്‍ന്നുണ്ടായ വീട്ടുവഴക്കുമാണു ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News