27.4 C
Kottayam
Thursday, June 4, 2026

എന്തുകൊണ്ട് കൂളിംഗ് ഫിലിം ഒട്ടിക്കരുത്? മുന്നറിയിപ്പുമായി എംവിഡി

Must read

വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് കുറ്റകരമാണെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം നീക്കം ചെയ്യണമെന്നും എംവിഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.

നിർദ്ദോഷമെന്ന് തോന്നാവുന്ന ഇത്തരം ഫിലിമുകൾ അപകട സാദ്ധ്യത കൂടുതലായ റോഡ് യാത്രാ സാഹചര്യങ്ങളിൽ പ്രതീകൂലമായി ബാധിക്കും എന്നും റോഡ് ഉപയോക്താക്കളുടെ ആകമാനസുരക്ഷയ്ക്ക് തങ്ങളുടെ വാഹനങ്ങളിൽ അല്ലെങ്കിൽ തങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ഉണ്ടെങ്കിൽ അത് ഒരു നിയമലംഘനമാണെന്ന് അറിഞ്ഞ്, കഴിവതും വേഗം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം എന്നുമാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. 

- Advertisement -

പോസ്റ്റിന്‍റെ പൂര്‍ണരൂപം

- Advertisement -

കൂളിംഗ് ഫിലിം അത്ര ‘കൂൾ ‘ അല്ല

വാഹനങ്ങൾക്കുള്ളിൽ ഒരു കുളിർമ കിട്ടും എന്ന വിശ്വാസത്തിൽ വിഷൻ ഗ്ലാസ്സുകളിൽ കൂളിംഗ് ഫിലിമുകൾ എന്ന പേരിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് ഇപ്പോൾ ട്രെൻഡിംഗ് ആണല്ലോ ? ഇത് നിയമപരമായി തെറ്റായ ഒരു പ്രവൃത്തിയാണെന്ന് നമ്മിലെത്രപേർക്ക് അറിയാം ? സംശയമാണ്.

ഇനി സംശയം വേണ്ട. ഇതൊരു കൃത്യമായ ഒരു നിയമലംഘനം തന്നെയാണെന്ന് എല്ലാ വാഹന ഉടമകളും ഉപയോക്താക്കളും ഇനിയെങ്കിലും മനസ്സിലാക്കുക.
നിർദ്ദോഷമെന്ന് തോന്നാവുന്ന ഇത്തരം ഫിലിമുകൾ തങ്ങളുടെ വാഹനങ്ങളിൽ അല്ലെങ്കിൽ തങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ഉണ്ടെങ്കിൽ അത് ഒരു നിയമലംഘനമാണെന്ന് അറിഞ്ഞ്, കഴിവതും വേഗം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക.

- Advertisement -

പുതുതലമുറ വാഹനങ്ങളിലെ ഗ്ലാസ്സുകൾ, പഴയ തലമുറ വാഹനങ്ങളെ അപേക്ഷിച്ച് വിശാലവും പൂർണ്ണമായും സുതാര്യവുമായാണ് നിർമ്മിച്ചിരിക്കുന്നത്. അപകട സാദ്ധ്യത കൂടുതലായ റോഡ് യാത്രാ സാഹചര്യങ്ങളിൽ, റോഡ് ഉപയോക്താക്കളുടെ ആകമാനസുരക്ഷയ്ക്ക് ഡ്രൈവറുടെ തടസങ്ങളില്ലാത്ത കാഴ്ച വളരെ പ്രധാനമായ  സംഗതിയാണ് എന്ന് തിരിച്ചറിഞ്ഞാണ് അവ അത്തരത്തിൽ രൂപകല്പന ചെയ്‍തിരിക്കുന്നത്. ഒപ്പം ഒരു അപകടത്തിൽ യാത്രക്കാർക്കും മറ്റു റോഡുപയോക്താക്കൾക്കും സംഭവിക്കാവുന്ന പരിക്കുകൾ മരണകാരണങ്ങൾ ചുരുക്കുക എന്നതും പരിഗണിച്ചാണ് അവയുടെ രൂപകല്പന എന്നറിയുക.

പ്രധാനമായും രണ്ട് തരത്തിലുള്ള ചില്ലുകളാണ് ഇവയിൽ ഉപയോഗിക്കുന്നത്. മുൻ വശത്തെ ഗ്ലാസ്സുകൾ ലാമിനേറ്റഡ് തരത്തിലും വശങ്ങളിലേയും പിന്നിലേയും ഗ്ലാസ്സുകൾ ടഫൻഡ് ഗ്ലാസ്സുകളും ആയിരിക്കും. മുൻപിൻ ഗ്ലാസ്സുകളെ വിൻഡ് ഷീൽഡ് ഗ്ലാസ്സുകൾ എന്നും പറയും. കാരണം വാഹനം മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ ചലിക്കുമ്പോൾ അതിമർദ്ദത്തിൽ വന്നിടിക്കുന്ന വായുവിനേയും പ്രതിരോധിക്കുക എന്നതുമുണ്ട് അവയുടെ കർത്തവ്യം. മുൻ വശത്തെ വിൻഡ് ഷീൽഡ്, രണ്ട് പാളി ഗ്ലാസ്സുകൾ ഒട്ടിച്ചു ചേർത്ത് വച്ച് ലാമിനേറ്റ് ചെയ്തതിനാലാണ് അതിനെ ലാമിനേറ്റഡ് ഗ്ലാസ്സ് എന്ന് പറയുന്നത്. ഇത് മുന്നിൽ നിന്ന് അടിക്കുന്ന വായുവിന്റെ അതിമർദ്ദത്തെ അതിജീവിക്കുവാൻ സഹായിക്കുന്നു. 

കൂടാതെ ചെറിയ കല്ലുകളോ ഉറപ്പുള്ള എന്തെങ്കിലും വസ്തുവോ ഗ്ലാസ്സിൽ തട്ടിയാൽ അതിന്റെ ബലം ഒരു പരിധി താങ്ങാനും ഈ ലാമിനേഷൻ സഹായിക്കുന്നു. കൂടാതെ ഗ്ലാസ്സ് പൊട്ടുകയാണെങ്കിൽ അത് പൊട്ടിച്ചിതറാതെ നിൽക്കുകയും മുന്നിൽ വന്നിടിക്കുന്ന ഉറപ്പുള്ള വസ്തു, ഡ്രൈവർക്കോ യാത്രക്കാർക്കോ നേരെ ഉള്ളിലേയ്ക്ക് വരാതെ ഒരു ഷീൽഡ് അഥവാ പരിചയായി തടയുന്നതിനും ഈ ലാമിനേഷൻ സഹായിക്കുന്നു. ഇനി വശങ്ങളിലേയും പിറകിലേയും ഗ്ലാസ്സുകൾക്ക് പക്ഷെ ഇത്തരത്തിലുള്ളവ അല്ല. അവ ഉറപ്പുള്ള വസ്തുക്കളുടെ ആഘാതത്തിൽ കൂർത്ത അറ്റങ്ങൾ ഇല്ലാത്ത തരികളായി പൊടിഞ്ഞു വീഴുന്നത് നാം കണ്ടിട്ടുണ്ടാകും. 

ഇതും യാത്രക്കാർക്കോ ഇതിൽ വന്നിടിക്കുന്നവർക്കോ  അധികം പരിക്കേൽപ്പിക്കാതെ രക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ നിന്നും ആൾക്കാരെ, ഗ്ലാസ്സ് ചില്ലുകൾ കൊണ്ടുള്ള പരിക്കേൽക്കാതെ പുറത്തിറക്കുന്നതിനും ഉപകാരപ്പെട്ടേയ്ക്കാം. കൂളിംഗ് ഫിലിമുകൾ ഒട്ടിച്ച ജനാല ചില്ലുകൾ ഒരു പക്ഷെ ഇത്തരത്തിലുള്ള റെസ്ക്യൂ ഓപ്പറേഷനുകൾക്ക് തടസ്സമായേക്കാം. വലിയ വില നൽകേണ്ടി വരുന്ന ‘ചെറിയ’ കുറ്റമാവാം ഈ സ്റ്റിക്കറുകൾ.

അതിനാൽ ഇത്തരത്തിൽ വിവിധ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ഡിസൈൻ ചെയ്ത് ഫിറ്റ് ചെയ്തിട്ടുള്ള  ചില്ലുകളിൽ ഇത്തരത്തിൽ ‘കൂളിംഗ് ഫിലിമുകൾ’ പതിക്കുന്നത് നിയമപരമായി തന്നെ നിരോധിച്ചിട്ടുള്ളതാണ്. കൂടാതെ സാമൂഹികസുരക്ഷ (പ്രത്യേകിച്ചും സ്ത്രീകളുടേയും കുട്ടികളുടേയും) മുൻനിർത്തി സുപ്രീം കോടതി തന്നെ പ്രത്യേക വിധിയിലൂടെ കർശനമായി നിരോധിച്ചിട്ടുള്ള ഒന്നുമാണെന്നും അറിയുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week