30.6 C
Kottayam
Friday, April 26, 2024

കൊവിഡിന്റെ സങ്കീര്‍ണമായ ഘട്ടം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന

Must read

ജനീവ: കൊവിഡ് വൈറസിന്റെ സങ്കീര്‍ണമായ ഘട്ടം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയും, സാമൂഹിക അകലം പാലിക്കലും മാത്രമാണ് കൊവിഡിനെ തുരത്താനുള്ള പ്രധാന മാര്‍ഗങ്ങളെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ലോകജനതയ്ക്ക് ഒന്നാകെ ഈ മഹാമാരിയില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. എന്നാല്‍, കൊവിഡ് അതിന്റെ ഭീതിജനകമായ ഘട്ടം കടന്നിട്ടില്ലെന്നതാണ് വസ്തുത. ചില രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ വൈറസ് വ്യാപനം വളരെ വേഗത്തിലാണെന്നും ടെഡ്രോസ് അഥനം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് കുതിക്കുകയാണ്. നിലവില്‍ 1,04,08,433 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി. 56,64,407 പേര്‍ക്കാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 26,81,811, ബ്രസീല്‍- 13,70,488, റഷ്യ- 6,41,156, ഇന്ത്യ-5,67,536, ബ്രിട്ടന്‍- 3,11,965, സ്‌പെയിന്‍- 2,96,050, പെറു- 2,82,365, ചിലി- 2,75,999, ഇറ്റലി- 2,40,436, ഇറാന്‍- 2,25,205.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,28,783, ബ്രസീല്‍- 58,385 , റഷ്യ- 9,166, ഇന്ത്യ-16,904, ബ്രിട്ടന്‍- 43,575, സ്‌പെയിന്‍- 28,346, പെറു- 9,504, ചിലി- 5,575, ഇറ്റലി- 34,744, ഇറാന്‍- 10,670. മെക്‌സിക്കോയിലും പാക്കിസ്ഥാനിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്‌സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,06,512 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week