ലോകം അപകടകരമായ ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘനാ മേധാവി
ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ ഘട്ടത്തിലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം 1,50,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകള്‍ കൊവിഡ് ബാധിതരാവുകയും 4,53,834 പേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. യു.എസിനെ കൂടാതെ കൂടുതല്‍ പുതിയ കൊവിഡ് ബാധിതര്‍ വരുന്നത് സൗത്ത് ഏഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അറിയാന്‍ വലിയ അളവില്‍ പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.