എന്തുകൊണ്ട് ബിജു മോനോനും ജോജു ജോര്‍ജും മികച്ച നടന്‍മാര്‍?എതിരാളികളില്ലാതെ രേവതി,കാരണം വ്യക്തമാക്കി ജൂറി
തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ രണ്ട് താരങ്ങളാണ് മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ പങ്കിടുന്നത. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലൂടെ ജോജുവുമാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇരുവരുടെയും അഭിനയത്തെ കുറിച്ച് ജൂറി പറയുന്നത് ഇങ്ങനെ, പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീര്‍ണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്‌നലളിതമായി ആവിഷ്‌കരിച്ച അഭിനയ മികവ് എന്നാണ് ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്.
വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാര്‍മിക പ്രതിസന്ധികളും ഓര്‍മ്മകള്‍ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗര്‍ബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ നടനായി തെരഞ്ഞെടുത്തതെന്നും ജൂറി വിലയിരുന്നു.
മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.
മലയാള സിനിമയെ അമ്പരപ്പിച്ച പ്രകടനമായിരുന്നു ഭൂതകാലത്തില്‍ നടി രേവതി നടത്തിയത്. ചലച്ചിത്ര പ്രേമികളെല്ലാം ഒരേ സ്വരത്തില്‍ ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ രേവതിയെ അഭിനന്ദിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പേ തന്നെ രേവതിയാകും മികച്ച നടിയെന്ന് കരുതിയവരുടെ എണ്ണവും കുറവാകില്ല. അതെല്ലാം ശരിവയ്ക്കുന്നതായിരുന്നു ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം. രേവതിയുടെ ഗംഭീര പ്രകടനം മലയാള സിനിമയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി ജൂറിയും ശരിവച്ചു. ‘വിഷാദ രോഗവും കടുത്ത ഏകാന്തതയും, വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍ മനസ്സിന്റെ വിഹ്വലതകളെ അതിസൂഷ്മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിന്’ മികച്ച നടിക്കുള്ള പുരസ്‌കാരം എന്നാണ് ജൂറി ഒറ്റ വരിയില്‍ രേവതിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.
മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )
മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ
മികച്ച നടന്‍-ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ്ജ് (നായാട്ട്, മധുരം)
മികച്ച നടി- രേവതി ( ഭൂതകാലം)
മികച്ച കഥാകൃത്ത് – ഷാഹീ കബീര്‍ (നായാട്ട്)
മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)
സ്വഭാവ നടി- ഉണ്ണിമായ ( ജോജി)
സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)
മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)
മികച്ച ബാലതാരം- സ്‌നേഹ അനു ( തല)
മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
നവാഗത സംവിധായകന്‍ – കൃഷ്‌ണേന്ദു കലേഷ്
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
മികച്ച തിരക്കഥാകൃത്ത് – പ്രശാന്ത് ആര്‍ കെ (ആവാസവ്യൂഹം)
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ (ജോജി)
മികച്ച നൃത്തസംവിധാനം – അരുണ്‍ ലാല്‍
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ദേവി എസ്
മികച്ച ഡബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍) – അവാര്‍ഡിന് അര്‍ഹമായ പ്രകടനമില്ല
വസ്ത്രാലങ്കാരം – മെല്‍വി ജെ (മിന്നല്‍ മുരളി)
മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആര്‍ക്കറിയാം)
ശബ്ദമിശ്രണം – ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)
സിങ്ക് സൗണ്ട്- അരുണ്‍ അശോക്, സോനു കെ പി
കലാ സംവിധായകന്‍- എവി ഗേകുല്‍ദാസ്
മികച്ച ഗായിക- സിതാര കൃഷ്ണ കുമാര്‍
മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)
സംഗീത സംവിധയാകന്‍ – ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം)
പശ്ചാത്തല സം?ഗീതം – ജസ്റ്റിന്‍ വര്‍?ഗീസ് (ജോജി)
ഗാനരചന – ബി കെ ഹരിനാരായണന്‍ ( കാടകലം)
തിരക്കഥ- ശ്യാംപുഷ്‌കര്‍
എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)
മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)
മികച്ച ചിത്രസംയോജകന്‍ – മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
മികച്ച കലാസംവിധായകന്‍ – എ.വി.?ഗോകുല്‍ദാസ് (തുറമുഖം)
മികച്ച സിങ്ക് സൗണ്ട് – അരുണ്‍ അശോക്, സോനു
മികച്ച ശബ്ദരൂപകല്‍പ്പന – രം?ഗനാഥ് രവി (ചുരുളി)
മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് – വിജു പ്രഭാകര്‍ (ചുരുളി)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)
മികച്ച വസ്ത്രാലങ്കാരം – മെല്‍വി ജെ (മിന്നല്‍ മുരളി)
സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരം – നേഹ. എസ് (അമ്പലം)
ചലച്ചിത്ര ലേഖനം – മലയാള സിനിമയിലെ ആണൊരുത്തന്മാര്‍/ ജിതിന്‍ കെ സി
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടന്‍-നടി അടക്കം പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.