Home-bannerInternationalNewsRECENT POSTS
വാട്‌സ് ആപ്പില്‍ ചിത്രം ഡൗണ്‍ലോഡ് ആകുന്നില്ലെങ്കില്‍ ഇതാണ് കാരണം
കൊച്ചി:പ്രമുഖ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്,വാട്‌സ് ആപ്പ് എന്നിവയുടെ സേവനങ്ങള്‍ ലോകമെമ്പാടും തടസപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനുമാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഫേസ് ബുക്ക് കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്കും സമാനമായ തടസമുള്ളതായി പരാതികളുയരുന്നു.
അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ നഗരങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്.എന്നാല്‍ പ്രശ്‌നം സംഭവിച്ച് അധികൃതര്‍ ഔദ്യോഗിക വിശദീകരണം ഇനിയും നല്‍കിയിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News