പേര് മാറ്റാന്‍ ഒരുങ്ങി വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും
തങ്ങളുടെ ഉടമസ്ഥതയിലാണെങ്കിലും വാട്ട്സാപ്പിനേയും ഇന്‍സ്റ്റഗ്രാമിനേയും സ്വതന്ത്ര കമ്പനികളായാണ് ഫേസ്ബുക്ക് കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാട്‌സ്ആപ്പിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും പേര് മാറ്റാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. പേരില്‍ തന്നെ തങ്ങളുടെ സ്ഥാപനമാണെന്നത് പ്രകടമാക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. പുതിയ പേര് ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടും. ലോഗ് ഇന്‍ പേജിലും ഈ പുതിയ പേരുകള്‍ കാണും.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണെങ്കിലും രണ്ടിനും വ്യത്യസ്ത മാനേജ്മെന്റും, ജീവനക്കാരും ഓഫീസുമെല്ലാം ആണ്. പക്ഷേ ഇപ്പോള്‍ രണ്ട് സ്ഥാപനത്തിന്റെയും പേരിനൊപ്പം ‘ഫേസ്ബുക്ക്’ എന്ന പേര് ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ വാട്ട്സാപ്പ് എന്നത് ‘വാട്ട്സാപ്പ് ഫ്രം ഫേസ്ബുക്ക് ‘ എന്നും ഇന്‍സ്റ്റഗ്രാം എന്നത് ‘ ഇന്‍സ്റ്റഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നുമാക്കി മാറ്റുകയാണ്.